The news is by your side.

നാളെ മുതൽ ലോക്ക് ഡൗൺ പുതിയ രീതിയിൽ; നിർദ്ദേശങ്ങൾ ഇങ്ങനെ..!!

363

ലോക്ക് ഡൗണിൻറെ കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും സുപ്രധാനമായ തീരുമാനം സർക്കാർ ഇന്ന് കൈക്കൊള്ളുകയാണ്. ജൂൺ മാസം പതിനാറാം തീയതി കൂടി സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നതാണ്. ജൂൺ മാസം പതിനേഴാം തീയതി മുതൽ ആയിരിക്കും സംസ്ഥാനത്ത് ഇളവുകൾ നടപ്പിലാക്കുക. വ്യാവസായിക കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ അനുവദിക്കും.

- Advertisement -

ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ടി.പി.ആർ. എട്ടിൽ താഴെ നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. ടി.പി.ആർ. 8 മുതൽ 20 ഭാഗിക ലോക്ഡൗൺ. ടി.പി.ആർ.
20 – 30 സമ്പൂർണ ലോക്ഡൗൺ. ടി.പി.ആർ. 30 നുമുകളിൽ ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോൺ ട്രിപ്പിൾ ലോക്ഡൗൺ. റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ഹോം ഡെലിവറി പാഴ്‌സൽ തുടരും.

മാളുകൾ ബ്യൂട്ടിപാർലറുകൾ തുറക്കില്ല. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുന്ന രീതിയിൽ വരും എന്ന സൂചനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൂർണമായും ലോക്ക് ഡൗൺ ഒഴിവാക്കുന്നതിന് പകരം. ടി പി ആർ കൂടിയ മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. നിലവിലുള്ള ലോക്ക് ഡൗൺ ഇളവുകൾ വരുത്തുക ആയിരിക്കും ചെയ്യുക. അവശ്യവസ്തുക്കളുടെ കടകൾ ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ തുറക്കാം.

വിനോദസഞ്ചാരം വിനോദപരിപാടികൾ ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. വിവിധ സ്ഥാപനങ്ങൾ നിയന്ത്രണങ്ങളോട് കൂടി തുറക്കുവാനുള്ള തീരുമാനങ്ങൾ എടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓട്ടോ ടാക്സി സർവീസുകൾ ആരംഭിക്കും. കെഎസ്ആർടിസി ബസുകളുടെ സർവീസ് നിലവിൽ ആരംഭിച്ചിട്ടുണ്ട്.

ഓർഡിനറി ബസ് ഉൾപ്പെടെ കൂടുതൽ സർവീസുകൾ പതിനേഴാം തീയതി മുതൽ ആരംഭിക്കുവാനുള്ള സാധ്യതയും നിലവിലുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ ഗവ. കമ്പനികൾ കമ്മിഷനുകൾ കോർപ്പറേഷനുകൾ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.

ബെവ്‌കോ മദ്യശാലകളും ബാറുകളും രാവിലെ ഒന്പതുമുതൽ വൈകുന്നേരം ഏഴുവരെ. ആപ്പിൽ മുൻകൂർ ബുക്കുചെയ്ത് സമയം അനുവദിക്കുന്നതിനനുസരിച്ച്. നിലവിൽ പലചരക്കു കടകൾ മത്സ്യമാംസ കടകൾ മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങൾ തിങ്കൾമുതൽ വെള്ളിവരെ. ഇതുകൂടാതെ മറ്റു സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം തുറന്നു പ്രവർത്തിക്കുവാൻ വേണ്ടിയുള്ള അനുമതി സർക്കാരിൽ നിന്നും ലഭിക്കും.

കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. വാഹനം ഓടുന്നത് കൊണ്ടുതന്നെ അടച്ചിട്ട വിവിധ തൊഴിൽ മേഖലകൾ തുറന്നു പ്രവർത്തിക്കും. വിദ്യാർഥികളുടെ പഠനം ഓൺലൈൻ വഴി തന്നെ ആയിരിക്കും. സ്വകാര്യവാഹനങ്ങൾക്ക് ഓടാം. അന്തർജില്ലായാത്രയ്ക്ക് സത്യവാങ്മൂലം വേണം. പൊതുപരിപാടികൾ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പ്രവേശനമില്ല. പൊതുഗതാഗതം മിതമായ രീതിയിൽ. ടാക്സിയും ഓട്ടോയും നിബന്ധനകളോടെ. അന്തർജില്ലാ സർവീസില്ല. ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം.