The news is by your side.

കൊല്ലത്ത് യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമാണെന്ന് ബന്ധുക്കൾ..!!

3,965

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിലമേൽ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് ആണ് കൊലപാതകമാണെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം.

- Advertisement -

യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കിരൺ കുമാർ ഒളിവിൽ പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് ക്രൂരമായ മർദന മേറ്റെന്നാണ് വിസ്മയയുടെ സന്ദേശം.

ശരീരത്തിൽ മർദനമേറ്റത്തിന്റെ ചിത്രങ്ങളും അയച്ചു നൽകിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധന പീഡന പരാതി ഉയർന്നതോടെ വിഷയത്തിൽ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി.യോട് റിപ്പോർട്ട് തേടി. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.