വന്ധ്യതാ ചികിത്സയുടെ മറവിൽ അനധികൃത അണ്ഡം വിൽപ്പന നടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവം. സാമ്പത്തികമായി മോശം നിലയിൽ ഉള്ള അന്യസംസ്ഥാന സ്ത്രീകളെ പണം കൊണ്ട് മോഹം നൽകിയാണ് ഈ റാക്കറ്റ് എത്തിക്കുന്നത്. ഒരു ഫാർമസിയിൽ നടത്തിയ അന്വേഷണത്തിൽ അണ്ഡം നൽകുന്നവർ പലരാണെങ്കിൽ കൂടിയും ഇവരെ എത്തിച്ച ഇടനിലക്കാരൻ ഒരാൾ ആണ്.
ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്ത്രീകൾ എത്തുന്നത് തമിഴ്‍നാട് , ആന്ധ്രാപ്രദേശ് , തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും ഉള്ള 18 വയസിനും 35 വയസിനും ഇടയിൽ ഉള്ള സ്ത്രീകൾ ആണ്. 20000 രൂപ മുതൽ 30000 രൂപ വരെയാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. മധ്യകേരളത്തിലെ ഒരാശുപത്രി 15 ദിവസത്തോളം സ്ത്രീകളെ ആശുപത്രിക്കടുത്തുള്ള വീടുകളിൽ താമസിപ്പിക്കുകയാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാവിലെ അഞ്ചിനും ആറിനും ഇടയിൽ ആശുപത്രിയിലേക്കുകൂട്ടമായി കാറിൽ ഇവരെ എത്തിക്കുന്ന കാഴ്ച പതിവാണ്. എല്ലാ ദിവസവും ഇവർക്കുള്ള ഹോർമോൺ കുത്തിവെപ്പ് നൽകും. സംസ്ഥാനത്തെ പല ചികിത്സാകേന്ദ്രങ്ങളിലും ഈ കാഴ്ച പതിവാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ ഉള്ള റാക്കറ്റിൽ ഇടനിലക്കാർ ആണ് കൂടുതൽ പണം ഉണ്ടാക്കുന്നത്. ഒരു ഇടനിലക്കാരിൽ നിന്നും രണ്ടിലേക്ക് എത്തുമ്പോൾ അണ്ഡം നൽകുന്ന യുവതിക്ക് നൽകുന്ന പ്രതിഫലം 5000 രൂപ കുറയും. ഇതുപോലെ ഇടനിലക്കാർ കൂടുന്നതിന് അനുസരിച്ചു കമ്മീഷൻ കൂടി കൂടി വരുകയും അണ്ഡം നൽകുന്ന സ്ത്രീയുടെ പ്രതിഫലം കുറഞ്ഞു വരുകയും ചെയ്യുന്നതായി മാതൃഭൂമി റിപ്പോർട്ട് സൂചിപ്പിക്കുന്നു.







































