ഭൂതക്കണ്ണാടിയിൽ ആദ്യം നായകനാകാൻ ഇരുന്നത് രജനികാന്ത്; സംവിധാനം മമ്മൂട്ടിയും, എന്നാൽ സംഭവിച്ചത്

129

സിനിമയിൽ പിന്നണിയിലും അഭിനയ രംഗത്തും എത്തുന്നവരുടെ ഉള്ളില്‍ എപ്പോഴുമുണ്ടാകുന്ന ഒരു മോഹമാണ് ഒരു ചിത്രമെങ്കിലും സംവിധാനം ചെയ്യുക. അങ്ങനെ ഒരു മോഹം മലയാള സിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയ്ക്കുമുണ്ടായിരുന്നു.

ദളപതിയൊക്കെ കഴിഞ്ഞ സമയത്താണ് സംവിധാന മോഹം മമ്മൂട്ടിയില്‍ ശക്തമായത്. രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യണമെന്നായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. എന്നാല്‍ രജനികാന്തിനോട് കഥ എല്ലാം പറഞ്ഞുവെങ്കിലും പറയാം പറയാം എന്ന് പറഞ്ഞതല്ലാതെ അനുകൂലമായ ഒരു മറുപടി അദ്ദേഹം നല്‍കിയില്ല.

പിന്നീട് സിനിമയുടെ തിരക്കുകളില്‍ മുഴുകിയ മമ്മൂട്ടി ആ ആഗ്രഹം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ സംവിധാനമോഹം ഉപേക്ഷിച്ചു. എന്നാല്‍ മമ്മൂട്ട് ആഗ്രഹിച്ച ആ സിനിമ പിന്നീട് പുറത്തിറങ്ങി. അതില്‍ നായകനായതും മമ്മൂട്ടി തന്നെയാണ്.

ലോഹിതദാസ് സംവിധാനം ചെയ്ത് രജനികാന്തിന് പകരം മമ്മൂട്ടി നായകനായി എത്തിയ ആ ചിത്രമാണ് 1997 ല്‍ പുറത്തിറങ്ങിയ ഭൂതക്കണ്ണാടി.