ഇനി യുദ്ധം, വാളേന്തി മോഹൻലാൽ; മരക്കാരിന്റെ പുത്തൻ മാസ്സ് പോസ്റ്റർ എത്തി..!!

1226

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിലേക്ക് എത്തുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് മരക്കാരുടെ വേഷത്തിൽ എത്തുന്നത്. മാർച്ച് 26 നു റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വാളേന്തി നിൽക്കുന്ന മോഹൻലാലിന്റെ ലുക്ക് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

മോഹൻലാലിനൊപ്പം ബോളിവുഡ് താരം സുനിൽ ഷെട്ടി, ആക്ഷൻ കിംഗ് അർജുൻ, മഞ്ജു വാരിയർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, മൂൺഷോട്ട് എന്റർടൈൻമെന്റ് ബാനറിൽ സന്തോഷ് ടി കുരുവിള, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സി ജെ റോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാക്സ്‌ലാബ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.