അച്ഛന്റെ ആക്ഷൻ രംഗത്തിൽ മകന്റെ അരങ്ങേറ്റം; ഗോകുൽ സുരേഷിന് പിന്നാലെ അനിയനും സിനിമയിലേക്ക്..!!

237

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഗംഭീര തിരിച്ചു വരവ് ആണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്. മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം ആയി ആണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം ആണ് ചിത്രത്തിലെ ഫൈറ്റ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നത്.

അതേ രംഗത്തിൽ സുരേഷ് ഗോപിയുടെ അടിപിടി ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു കാണുന്ന പയ്യനെ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് ആണ് ആ പയ്യൻ. സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് നേരത്തെ സിനിമയിൽ അരങ്ങേറിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ മകൻ മാധവ് അഭിനയ ലോകത്തിലേക്ക് എത്തിയിരിക്കുന്നത്.

അച്ഛന്റെ കാലിൽ തൊട്ട് തൊഴുന്ന മകനെയും വിഡിയോയിൽ കാണാം. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ അനൂപോ നിർമാതാവ് കൂടിയായ ദുൽഖർ സൽമാനോ ചിത്രത്തിൽ മാധവ് അഭിനയിക്കുന്ന കാര്യം നേരത്തെ വെളിപ്പെടുത്തുന്നില്ല. എന്തായാലും മറ്റൊരു താരപുത്രൻ കൂടി മലയാള സിനിമയിൽ അരങ്ങേറിയിരിക്കുകയാണ്.