നല്ല ആണൊരുത്തന് എന്നെ ഇമ്പ്രെസ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണർത്തുന്നവന്റെ കൂടെ കിടക്കാനും ഞാൻ തയ്യാറാണ്; ജോമോൾ ജോസഫ് വീണ്ടും..!!

20355

വിവാദ പ്രസ്താവനകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ഫ്ലൊവേഴ്സിനെ ഉണ്ടാക്കിയ മോഡൽ ആണ് ജോമോൾ ജോസഫു‌. ആണുങ്ങൾ എല്ലാം കാമ വൈകൃതങ്ങൾ ഉള്ളവർ ആണെന്നും ശബരിമലയിൽ കയറാൻ സ്ത്രീകൾക്കും അവകാശം ഉണ്ടെന്നും തുടങ്ങി നിരവധി പോസ്റ്റുകൾ ഇട്ട് ശ്രദ്ധ നേടിയ ജോമോൾ ജോസഫ്, സാമൂഹിക മാധ്യമത്തിലെ വ്യാജ പ്രൊഫൈലുകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇത്തവണ. ജോമോൾ ജോസഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ശരീരം തുറന്ന് കാട്ടി കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങൾ എന്റെ പോസ്റ്റുകൾക്ക് അടിയിൽ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്

ഏതായാലും പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല; നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണർത്താനും കഴിവുണ്ട് എങ്കിൽ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ. അതേതായാലും നിന്നേപ്പോലുള്ള ഫേക്കുകളെയല്ല,സ്വന്തം പേരും ഫോട്ടോയുമായി പോലും ഫേസ്ബുക് പ്രൊഫൈലുണ്ടാക്കാനും ഇടപെടാനും കഴിയാത്ത നിന്നെയൊക്കെ ഏത് പെണ്ണ് ഗൌനിക്കാനാണ് ഭായ്?

ഒരു “വെറും പെണ്ണായ” ഞാൻ പോലും ഓപൺ റിലേഷനിലാണ് എന്ന് എന്റെ റിലേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ഈ കാലത്ത് പോലും, നിങ്ങളെപ്പോലെയുള്ള ആണെന്ന് വിളിച്ച് പറഞ്ഞ് അഭിമാനിക്കുന്നവർക്ക് സ്വന്തം പേരും മുഖവും പോലും പുറംലോകത്തെ കാണിക്കാൻ ധൈര്യമില്ലാത്ത അവസ്ഥ ദയനീയമെന്നേ പറയേണ്ടൂ. നീയൊക്കെയാണോ ആണ്? നീയൊക്കെ വെറും പേടിത്തൂറികൾ മാത്രമാണ് മക്കളേ. ആദ്യം നിങ്ങളൊക്കെ ഒന്ന് വളര്, വയസ്സറിയിച്ച് ആണായി മാറ്, എന്നിട്ട് സ്വന്തം പേരും മുഖവും ആയി വാ, ഒരു പീറപ്പെണ്ണ് മാത്രമായ (നിങ്ങളുടെ ഭാഷയിൽ) എന്റെ കൂടെ കിടക്കാനും എന്നെ കൂടെ കിടത്താനുമായി.

വരുമ്പോ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കണം, ഒരു പെണ്ണിനെ എങ്ങനെ പ്രൊപോസ് ചെയ്യണം എന്നെങ്കിലും ഉള്ള ഒരു മിനിമം ബോധം ഇല്ലാത്തവർ വരണമെന്നില്ല. എന്റെ ലൈംഗീകാവയവം കറുത്തതാണോ വെളുത്തതാണോ എന്ന് ചോദിക്കുമ്പോൾ സ്വന്തം ലൈംഗീകാവയവത്തിന്റെ നിറം കൂടി ഒന്ന് നോക്കിയേക്കണേ നിങ്ങളുടെ ലൈംഗീകാവയത്തിന്റെ നിറം എന്നെ ബാധിക്കുന്ന വിഷയമേയല്ല, എന്നാൽ നിങ്ങളുടെ ശരീരത്തേക്കാൾ മനസ്സാണ് എനിക്ക് പ്രധാനം, ആ മനസ്സിൽ എന്നോട് സ്നേഹമുണ്ടോ എന്നും, എനിക്ക് പരിഗണയുണ്ടോ എന്നും, എന്നെ ബഹുമാനിക്കുന്നവനാണോ എന്നതും ആയിരിക്കും എന്റെ പരിഗണനാ വിഷയങ്ങൾ. ആണ് കറുത്തതാണോ, വെളുത്തതാണോ, ഇല്ലാത്ത മസിലുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയവനാണോ എന്നതൊന്നും എന്നെബാധിക്കുന്ന വിഷയമേയല്ല എന്നതും ഓർക്കുക.

എന്നെ ‘പൂറിമോളെന്ന്’ വിളിക്കുന്നവർ ഒന്നോർക്കുക, നീയൊക്കെ ‘പൂറെന്ന്’ ആക്ഷേപത്തോടെ വിളിക്കുന്ന, സ്ത്രീകൾ ലൈംഗീകവേഴ്ചക്കും, മൂത്രമൊഴിക്കാനും, പ്രസവിക്കാനും, ആർത്തവരക്തം പുറത്ത് കളയാനും ഉപയോഗിക്കുന്ന യോനിയിൽ നിന്ന് തന്നെയാണ് ഞാനും നിങ്ങളും അടക്കം എല്ലാ മനുഷ്യരും ഈ ലോകത്തിലേക്ക് വരുന്നത്. അതായത് നിങ്ങളും ഞാനുമൊക്കെ യോനീപുത്രൻമാരും പുത്രിമാരുമാണ്. നിങ്ങളുടെ ഭാഷയിൽ വെറും ‘പൂറിമക്കൾ’

എന്റെ ശരീരം, എന്റെ അഭിമാനം

Facebook Notice for EU! You need to login to view and post FB Comments!