അയാൾ എന്നെ ബലമായി പിടിച്ച് മടിയിൽ ഇരുത്തി പിന്നീട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു; മോശം അനുഭവം പറഞ്ഞു ദുർഗ കൃഷ്ണ..!!

151

പൃഥ്വിരാജ് നായകമായി എത്തിയ വിമാനം എന്ന ചിത്രത്തിൽ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ദുർഗ കൃഷ്ണ.. ലൗ ആക്ഷൻ ഡ്രാമ , കുട്ടി മാമാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ദുർഗ മികച്ച നർത്തകിയും മോഡലും ആണ്. അതോടൊപ്പം കടുത്ത മോഹൻലാൽ ആരാധിക കൂടി ആണ് ദുർഗ. തനിക്ക് വർഷങ്ങൾക്ക് മുന്നേ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ദുർഗ കൃഷ്ണ ഇപ്പോൾ.

തന്നെക്കാൾ ഒത്തിരി മുതിർന്ന ആളിൽ നിന്ന് അന്ന് ഉണ്ടായ അനുഭവം അപ്പോൾ തുറന്നു പറയാൻ ഉള്ള ധൈര്യം തനിക്ക് ഉണ്ടായില്ല എന്നും എന്നാൽ അന്ന് അത് പറയാൻ കഴിയാത്തതിൽ ഇന്ന് ദുഃഖം ഉണ്ട് എന്ന് പറയുന്ന ദുർഗ ആരെങ്കിലും മാതാപിതാക്കളോ അദ്യാപകരോ അത്തരത്തിൽ ഉള്ള കാര്യങ്ങളെ കുറിച്ച് പറഞ്ഞു തന്നിരുന്നു എങ്കിൽ താൻ ചിലപ്പോൾ അക്കാര്യം പറഞ്ഞേനെ എന്ന് ദുർഗ പറയുന്നു.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അനുഭവമുണ്ടായതെന്നും താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ താൻ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാർ അടക്കം ബസിൽ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുർഗ പറയുന്നു.

താൻ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷൻ വെളിയിൽ കൊണ്ട് വരാൻ സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്കൂളിൽ ചെന്നപ്പോൾ താൻ കരയുന്നത് കണ്ട് ടീച്ചേർസ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാൻ കഴിഞ്ഞില്ലന്നും പകരം ഒരാൾ തന്നോട് കമ്മൽ ഊരി തരാൻ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുർഗ കൃഷ്ണ പറയുന്നു.