പത്ത് പൈസ ചിലവാക്കാത്ത തെണ്ടിയാണ് അവൻ; തേച്ച കാമുകനെ കുറിച്ച് ആര്യയുടെ വെളിപ്പെടുത്തൽ..!!

345

ബഡായി ആര്യയാണ് ഇപ്പോൾ ബിഗ് ബോസ് സീസൺ ടുവിലെ താരമായി തുടരുന്നത്. കാരണം ദിനംപ്രതി കിടിലം വെളിപ്പെടുത്തലുകൾ ആണ് താരം നടത്തുന്നത്. ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോകാൻ ഉള്ള കാരണം വെളിപ്പെടുത്തിയ താരം കഴിഞ്ഞ ദിവസം തന്റെ മകളെ ഏറെ ഇഷ്ടപ്പെടുന്ന ജാനിന്റെ കാര്യം പറഞ്ഞിരുന്നു. കൂടെ അയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ബിഗ് ബോസിന് ശേഷം പറയും എന്ന് പറഞ്ഞു ആര്യ.

ഇപ്പോൾ തന്നെ തേച്ച കാമുകനെ കുറിച്ച് വെളിപ്പെടുത്തിരിക്കുന്നത്. മത്സരാത്ഥികൾ ഒന്നിച്ചു ഇരുന്ന് സംസാരിക്കുമ്പോൾ ആണ് തന്റെ മുൻ കാമുകൻ സുജോ മാത്യുവിനെ പോലെയാണ് എന്ന് പറയുന്നത്. വാലന്റൈയിന്‍സ് ഡേ യ്ക്ക് അവന് ഞാനൊരു കേക്ക് വാങ്ങി കൊടുത്തു. ആ കേക്ക് അവന്‍ മറ്റൊരുവള്‍ക്ക് കൊണ്ട് പോയി കൊടുക്കുന്നു. അവള്‍ എനിക്ക് അറിയുന്ന ആളായിരുന്നു. ഒരിക്കല്‍ അവര്‍ തമ്മില്‍ പ്രശ്‌നം വന്നപ്പോള്‍ അവള്‍ ഇതെല്ലാം എന്റെ അടുത്ത് വന്ന് പറഞ്ഞു.

അപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നത്. പത്ത് പൈസ ചിലവാക്കത്ത തെണ്ടിയാണ് അദ്ദേഹം. ഒന്നിച്ച് ഫുഡ് കഴിക്കാന്‍ പോയാല്‍ റസ്‌റ്റോറന്റിലെ ബില്ല് അടക്കുന്നതും യാത്ര ചെയ്താല്‍ കാറിന് പ്രെടോള്‍ അടിക്കുന്നതും വസ്ത്രം വാങ്ങി കൊടുക്കുന്നതും ഞാനാണ്. എന്നാല്‍ അവളുടെ അടുത്ത് പോയിട്ട് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണ് ഈ വസ്ത്രങ്ങളെല്ലാമെന്ന് പറയും. ഇപ്പോള്‍ എനിക്ക് എന്റെ മുത്ത് മണിയുണ്ട്. അത് മതിയെന്നാണ് ആര്യ പറയുന്നത്. ഇപ്പോൾ താൻ ആ ലൈഫ് ഒക്കെ ഒഴിവാക്കി നിൽക്കുകയാണ് എന്നാണ് ആര്യ പറയുന്നത്.