മരിച്ചവരുടെ ചിത്രങ്ങൾ വീട്ടിൽ വെക്കുന്നത് ദോഷമാണോ; ജ്യോതിഷം പറയുന്നത് ഇങ്ങനെ..!!

4812

ജീവിതത്തിൽ എപ്പോൾ ആർക്ക് എങ്ങനെ സംഭവിക്കും എന്ന് മുൻകൂട്ടി പറയാൻ കഴിയാത്ത ഒന്നാണ് മരണം. ഒരാൾ അയാളുടെ കർമ്മങ്ങൾ എല്ലാം കഴിഞ്ഞു പ്രായാധിക്യത്തിൽ മരിച്ചാൽ അതിനെ സ്വാഭാവിക മരണം എന്നാണ് പറയുന്നത്. ഇത്തരം മരണങ്ങൾ വേദന ആണെങ്കിൽ കൂടിയും കുറച്ചു കാലങ്ങൾ കഴിയുമ്പോൾ ജീവിത ചക്രത്തിന്റെ ഭാഗമായി നമ്മൾ മാറ്റി എടുക്കാൻ കഴിയും.

എന്നാൽ ഒരാൾ അനവസരത്തിൽ മരിക്കുകയാണ് എങ്കിൽ കൂടി അത് ബന്ധുക്കളും കുടുംബത്തിനും സുഹൃത്തുക്കൾക്കും അടക്കം വല്ലാത്ത വേദന തന്നെ ആയിരിക്കും. എന്നാൽ ഇക്കാലത്തു പൊതുവെ പറയുന്ന കാര്യം ആണ് മരണപ്പെട്ട ആളുടെ ചിത്രം വീട്ടിൽ വെക്കുന്നത് ദോഷം ആണ് എന്നുള്ളത്. എന്നാൽ ഇത്തരത്തിൽ ഒന്നും തന്നെ വാസ്തു ശാസ്ത്രത്തിൽ പറയുന്നില്ല. വീട്ടിൽ ഇന്ന സ്ഥലത്തു വെക്കണം എന്നും നിർബന്ധം ഇല്ല. ഹൈന്ദവ വിശ്വാസ പ്രകാരം മരണം എന്നാണ് ശരീരത്തിന്റേത് ആണ്. ആത്മാവിനു മരണം ഇല്ല. ഒരാളുടെ മരണം അയാളെ ഇല്ലാതാക്കാൻ കഴിയും എങ്കിൽ കൂടിയും അയാളുടെ ആത്മാവ് നമുക്കൊപ്പം ഉണ്ടാവും.

വീട്ടിൽ വെക്കുന്നത് കുഴപ്പം ഇല്ലെങ്കിൽ കൂടിയും ഈ ഫോട്ടോ പൂജ മുറിയിലോ ദൈവങ്ങൾക്ക് ഒപ്പമോ വെച്ച് ആരാധിക്കാൻ പാടില്ല. അതുപോലെ തന്നെ മരിച്ചവർക്ക് മാല ചാർത്തുകയോ വിളക്ക് കൊളുത്തുകയോ ചെയ്യേണ്ട ആവശ്യം ഇല്ല. ഇതെല്ലാം ആരാധനയുടെ ഭാഗമാണ്.