കേരളത്തിൽ ലോക്ക് ഡൗൺ നിർദ്ദേശം; രാജ്യത്ത് 75 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രം..!!

503

രാജ്യത്ത് കൊറോണ മൂലം ഉള്ള മരണം ഏഴ് എണ്ണം ആയി. രാജ്യത്ത് ആകമാനം 75 ജില്ലകൾ അടച്ചിടാൻ ആണ് നിർദേശം. ഈ ജില്ലകളിൽ കൊറോണ പോസിറ്റീവ് ആയ ആളുകളെ കണ്ടെത്തിയത് കൊണ്ടാണ് കേന്ദ്രം ഇങ്ങനെ ഒരു നിർദേശം നൽകി ഇരിക്കുന്നത്. ജനത കർഫ്യു രാത്രി 9 മണിക്ക് അവസാനിക്കും എങ്കിൽ കൂടിയും തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങരുത് എന്നാണ് സംസ്ഥാനം നിർദേശിക്കുന്നത്.

അങ്ങനെ ഇറങ്ങുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും. കേരളത്തിൽ തിരുവനന്തപുരം , പത്തനംതിട്ട , കോട്ടയം , എറണാകുളം , മലപ്പുറം കണ്ണൂർ , കാസറഗോഡ് ജില്ലകളിൽ ആണ് കേരളത്തിൽ കൊറോണ കണ്ടെത്തിയിരിക്കുന്നത്. ഈ ജില്ലകൾ ആയിരിക്കും അടച്ചിടുക.

അതുപോലെ തന്നെ കൂടുതൽ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് നടപടി സ്വീകരിക്കാം. എന്നാൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം നാളെ ആയിരിക്കും കേരളത്തിൽ തീരുമാനം എടുക്കുക എന്നുള്ളതാണ് അറിയുന്നത്.

News time; 22/03//2020 – 4.15pm