കേസ്.. കസ്റ്റഡി.. ജയിൽ വാസം; കേസിൽ പെട്ട് പുലിവാല് പിടിച്ച താരങ്ങൾ ഇവരൊക്കെ..!!

445

2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറിയ താരം ആണ് ശ്രീജിത്ത് രവി. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഏറെ ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. 2016 ൽ പാലക്കാടു ഒറ്റപ്പാലത്തിനു സമീപം പത്തടിപ്പാലയിൽ സ്കൂൾ വിദ്യാർത്ഥികളെ അപമാനിച്ച സംഭവത്തിൽ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയിൽ കാർ നിർത്തിയ യുവാവ് തന്റെ നഗ്നത പ്രദർശിപ്പിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതി. പെൺകുട്ടികൾ നൽകിയ പരാതിയിൽ യുവാവിനെ തിരിച്ചറിയാൻ കഴിയിരുന്നില്ല. അതിനൊപ്പം ശ്രീജിത്തിന്റെ പേരോ വിവരങ്ങളോ പരാതിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ പരാതിയിൽ പറയുന്ന കാറിന്റ നമ്പർ ശ്രീജിത്തിന്റെ ആണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവുമായി തനിക്ക് ബന്ധം ഇല്ല എന്ന് ശ്രീജിത്ത് രവിയും കേസ് ഒതുക്കി തീർക്കുകയാണ് എന്ന് പെൺകുട്ടികളുടെ മാതാപിതാക്കളും പറഞ്ഞത്. ഇതിനു ഇടയിൽ ആണ് ശ്രീജിത്ത് രവിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

അടുത്തത് ഷൈൻ ടോം ചാക്കോ ആണ്. കാവ്യാ മാധവൻ പ്രാർഥ വേഷത്തിൽ എത്തിയ ഗദ്ദ്മാ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ഷൈൻ ടോം ചാക്കോ. പിന്നീട് നായകനായും വില്ലനായും എല്ലാം തിളക്കമാർന്ന പ്രകടനത്തിൽ കൂടി സിനിമയിൽ തന്റേതായ ഇടവും താരം കണ്ടെത്തി. ഇതിനു ഇടയിൽ ആണ് കൊക്കൈൻ കേസിൽ ഷൈൻ അറസ്റ്റിൽ ആകുന്നത്. 2015 ജനുവരിയിൽ നിരോധിത ലഹരി മരുന്നായ കൊക്കയ്‌നുമായി ഷെയ്‌നിനെയും മറ്റു നാല് പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വെച്ച് പോലീസ് പിടികൂടി. തുടർന്ന് 60 ദിവസം ജയിൽ വാസവും അനുഭവിച്ചു താരം.

സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ നടിയാണ് ധന്യ മേരി വർഗീസ്. പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറുമ്പോൾ ആണ് താരം വിവാദത്തിൽ കുടുങ്ങുന്നത്. ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ഡിങ്ക വർഗീസ് കസ്റ്റഡിയിൽ ആക്കുകയായിരുന്നു. 10 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പിനാണ് ധന്യ പിടിയിൽ ആകുന്നത്. ഫ്ലാറ്റ് തട്ടിപ്പ് അല്ലാതെ നിക്ഷേപ തട്ടിപ്പും ഇവർ നടത്തിയതായി വിവരം പുറത്തു വന്നിരുന്നു. ധന്യയുടെ ഭർത്താവും ഭർതൃ പിതാവും ഇതേ കേസിൽ പിടിയിൽ ആയിരുന്നു.

മിമിക്രിയിൽ കൂടി തുടർന്ന് സഹ സംവിധായകൻ ആയി ഇതിൽ നിന്നും നടനായി മാറിയ താരം ആണ് ദിലീപ്. മലയാളത്തിൽ തന്നെ ശ്രദ്ധേയയായ ഒരു നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ ആകുന്നത് 2017 ൽ ആയിരുന്നു. മൂന്നു മാസത്തോളം ആണ് ദിലീപ് കസ്റ്റഡിയിൽ കഴിഞ്ഞത്. എന്നാൽ ഈ കേസിന്റെ വിചാരണ നടക്കുക ആണെങ്കിൽ കൂടിയും സിനിമയിൽ സജീവം ആണ് ദിലീപ്.

സീരിയലിൽ നിന്നും സിനിമയിൽ എത്തിയ ശാലു മേനോൻ സോളാർ തട്ടിപ്പ് കേസിൽ ആണ് പോലീസ് പിടിയിൽ ആകുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റിൽ ആയ താരം കേസിൽ രണ്ടാം പ്രതി ആയിരുന്നു. ബാല താരം ആയി സിനിമയിൽ എത്തി മലയാളത്തിനൊപ്പം തമിഴ് തെലുങ്ക് സിനിമയിൽ തിളങ്ങിയ നടിയാണ് സിന്ധു മേനോൻ. വായ്പ എടുത്ത് തിരിച്ചടക്കാത്തത് കൊണ്ടാണ് നടിക്കും സഹോദരനും എതിരെ പോലീസ് കേസ് എടുത്തത്. 36 ലക്ഷം രൂപ വാഹന വായ്പ എടുത്ത് തിരിച്ചടക്കാത്തത് കൊണ്ടാണ് ബംഗളുരു പോലീസ് കേസ് എടുത്തത് .

കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ താരം ആണ് ഫഹദ് ഫാസിൽ. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം വാങ്ങി സർക്കാരിന് നഷ്ടം ഉണ്ടാക്കി എന്ന സംഭവത്തിൽ ആണ് ഫഹദിനെതിരെ കേസ് എടുത്തത്. ക്രൈം ബ്രാഞ്ചിന്റെ നിർദ്ദേശ പ്രകാരം ഫഹദ് 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വ്യാജ വിലാസത്തിൽ പോണ്ടിച്ചേരിയിൽ വാങ്ങിയ കാർ കേരളത്തിൽ ഓടിക്കുന്നു എന്ന് കണ്ടെത്തിയതോടെയാണ് പോലീസ് കേസ് എടുത്തത്. മുൻ‌കൂർ ജാമ്യം നേടിയത്.

സുരേഷ് ഗോപിയും ഇതുപോലെ തന്നെ പോണ്ടിച്ചേരിയിൽ നിന്നും നികുതി വെട്ടിച്ചു വാഹനം വാങ്ങിയതിന് ആണ് കേസ് ഉണ്ടായത്.

മോഹൻലാൽ കുടുങ്ങിയത് ആനക്കൊമ്പ് കേസിൽ ആയിരുന്നു. വീട്ടിൽ നിന്നും ആനക്കൊമ്പു കണ്ടെത്തിയതോടെ കോടനാട് പോലീസ് കേസ് എടുക്കകയായിരുന്നു. പൈസ കൊടുത്തു വാങ്ങി എന്നായിരുന്നു മോഹൻലാലിന്റെ വാദം. ആനക്കൊമ്പുകൾ സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാതെ ഇരുന്ന മോഹൻലാൽ മറ്റ് രണ്ടു പേരുടെ ലൈസൻസിൽ ആണ് ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ പിന്നീട് കേസ് റദ്ദാക്കുകയായിരുന്നു.

വാഹനം വാങ്ങിയച്ചപ്പോൾ വിലാസം തെറ്റിച്ചു നൽകി നികുതി വെട്ടിപ്പ് നടത്തിയ കേസിൽ ആണ് അമല പോൾ കുടുങ്ങിയത്. പുതുച്ചേരിയിൽ വാടകക്ക് താമസിച്ചു എന്നുള്ള രീതിയിൽ ആണ് അമല വാഹനം എടുത്തത് . എന്നാൽ ബംഗളുരുവിൽ നിന്നും കാർ താത്കാലിക രെജിസ്ട്രേഷൻ നൽകി വാങ്ങിയ ശേഷം വാഹനം സ്ഥിര രെജിസ്ട്രേഷൻ നൽകാനായി പുതുച്ചേരിയിൽ നടത്തുക ആയിരുന്നു. എന്നാൽ ഇടപടുകൾ മുഴുവൻ കേരളത്തിന് വെളിയിൽ ആയത് കൊണ്ട് കേസ് എടുക്കാൻ കഴിയില്ല എന്നാണ് ക്രൈം ബ്രാഞ്ച് അറിയിച്ചത്.

Malayalam cinema actors in police case and custody malayalam news. Sreejith ravi, mohanlal, fahad fazil, sidhu menon, amala paul, suresh gopi etc..