മാതൃഭൂമി – ചിത്രഭൂമി സർവേ; ലൂസിഫർ മികച്ച ചിത്രം, മികച്ച നടൻ മമ്മൂട്ടി; 2019ൽ താരമായത് ഇവർ..!!

15170

മാതൃഭൂമിയും ചിത്രഭൂമിയും ചേർന്ന് നടത്തിയ ഓൺലൈൻ സർവേ ഫലം പുറത്ത്. 2019 ഡിസംബർ അവസാന വാരം നടത്തിയ സർവേയിൽ മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി പാർവതി ആയപ്പോൾ മികച്ച സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. 2019 ലെ മികച്ച ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ഉള്ള സർവേയിൽ 19% വോട്ടുകൾ വീതം നേടി മമ്മൂട്ടി നായകനായി എത്തിയ ഉണ്ടയും മോഹൻലാൽ നായകനായ ലൂസിഫറും ഒപ്പത്തിനൊപ്പം നിന്നു.

പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ആണ്. 34% വോട്ട് പൃഥ്വിരാജ് നേടിയപ്പോൾ രണ്ടാം സ്ഥാനം നേടിയ ജെല്ലിക്കെട്ട് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി നേടിയത് 15% വോട്ടുകൾ മാത്രമാണ്. മികച്ച ചിത്രങ്ങൾക്ക് ഉള്ള മത്സരത്തിൽ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം വേണ്ടിയത് വെറും 9% വോട്ട് മാത്രം ആണ് എന്നുള്ളതാണ് ശ്രദ്ധേയം.

രണ്ടാം സ്ഥാനം നേടിയത് 14% വോട്ടുമായി കുമ്പളങ്ങി നൈറ്റ്സ് ആണ്. മികച്ച നടനായി ഉള്ള മത്സരത്തിൽ സുരാജ് വെഞ്ഞാറമൂടിനെ പിന്തള്ളി 32% വോട്ടോടെയാണ് മമ്മൂട്ടിയെ ഒന്നാമത് എത്തിച്ചത്. 29% വോട്ട് സൂരജ് നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയ മോഹൻലാലിന് ലഭിച്ചത് 20% വോട്ടുകൾ മാത്രമാണ്. ഉയരെ എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി പാർവതി മികച്ച നടിയായപ്പോൾ നേടിയത് 39% വോട്ടുകളാണ്. രണ്ടാം സ്ഥാനം നേടിയ അന്ന ബെൻ നേടിയത് 32% ആണ്.