അമലാപോളല്ല വിഷ്ണു വിശാലിന്റെ കാമുകി വിഷ്ണുവുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ബാഡ്മിന്റൺ ഗ്ലാമർതാരം ജ്വാലാ ഗുട്ട..!!

1293

തമിഴ് താരം വിഷ്ണു വിശാൽ അഭിനയ ലോകത്തിൽ എത്തിയിട്ട് നിരവധി വർഷങ്ങൾ ആയി എങ്കിൽ കൂടിയും കൂടുതൽ ശ്രദ്ധ നേടിയ ചിത്രം രാക്ഷസൻ ആണ്. ചിത്രത്തിൽ നായികയായി എത്തിയത് അമല പോൾ ആണ്.

ഇരുവരും വിവാഹ മോചിതർ ആയതുകൊണ്ട് തന്നെ അമലയും വിഷ്ണുവും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ കൊണ്ട് തമിഴ് സിനിമ ലോകത്തിൽ നിറഞ്ഞിരിക്കുന്നു. എന്നാൽ വിഷ്ണു തങ്ങൾ ഇരുവരും സുഹൃത്തുക്കൾ മാത്രം ആണെന്ന് പറഞ്ഞിരുന്നു.

എന്നാൽ വിഷ്ണുവിന്റെ കാമുകിയുടെ ചിത്രങ്ങൾ സോഷ്യൽ ചിത്രങ്ങൾ എത്തിയതോടെ അക്ഷരാർത്ഥത്തിൽ പാപ്പരാസികൾ ഞെട്ടി എന്ന് വേണം പറയാൻ. ഗ്ലാമർ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയാണ് വിഷ്ണുവിന്റെ കാമുകി. ഇരുവരും പുതുവർഷം ആഘോഷിച്ച് ചുംബിച്ച് നിൽക്കുന്ന ചിത്രം പുറത്തു വന്നതോടെ ദീർഘനാളായി അഭ്യൂഹമായി പടർന്നിരുന്ന കാര്യം ആരാധകർ ഉറപ്പിക്കുകയാണ്.

വിഷ്ണുവിന് പുതുവർഷാശംസ നേർന്നുകൊണ്ട് ജ്വാലാഗുട്ടെ തന്നെ പങ്കു വെച്ച രണ്ടു ചിത്രങ്ങളാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ആരാധകർ സ്ഥിരീകരിക്കാൻ കാരണമായത്. മൈബേബി ഹാപ്പി ന്യൂ ഈയർ എന്ന തലവാചകത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യ ചിത്രത്തിൽ ജ്വാലയുടെ മുഖത്ത് ചുംബിക്കുന്ന വിഷ്ണുവിനെയാണ് കാണുന്നത്. രണ്ടാമത്തെ ചിത്രം ഇരുവരും ആലിംഗനം ചെയ്തു നിൽക്കുന്നതുമാണ്. നേരത്തേയും ഇരുവരും ഒരുമിച്ച നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നെങ്കിലും പ്രണയം സ്ഥിരീകരിക്കാൻ ഇരുവരും കൂട്ടാക്കിയിരുന്നില്ല.