സുഹൃത്ത് ചോദിച്ചു, നീ ആ പണിക്ക് പോകുമോയെന്ന്; പൊട്ടിക്കരഞ്ഞുകൊണ്ട്‌ മഞ്ജു സുനിച്ചൻ പറയുന്നത് ഇങ്ങനെ..!!

367

റിയാലിറ്റി ഷോയിൽ കൂടി വന്നു തുടർന്ന് മിനി സ്ക്രീൻ കോമഡി പരമ്പരകളിൽ കൂടി ശ്രദ്ധ നേടുകയും തുടർന്ന് ബിഗ് സ്‌ക്രീനിൽ എത്തുകയും ചെയ്ത താരമാണ് മഞ്ജു സുനിച്ചൻ. എന്നാൽ താരം ഇപ്പോൾ വീണ്ടും മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്.

ബിഗ് ബോസ് റിയാലിറ്റിയിൽ എത്തിയ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഇപ്പോൾ മനസ് തുറന്നത്. കുഗ്രാമത്തിൽ ജനിച്ച മഞ്ജു ജീവിതം ദുരിതത്തിൽ ആയിരുന്നു പറയുന്നു. ചെറുപ്പകാലത്തിൽ കഷ്ടപ്പാടുകൾക്ക് ഇടയിലും അച്ഛൻ സൂപ്പർ മാനെ പോലെ എല്ലാ കാര്യങ്ങളും നടത്തി തന്നിരുന്നത് എന്നാണ് പറയുന്നത്.

എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ ജീവിതം മാറി മറിയുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ‘ഭര്‍ത്താവിന് വളരെയധികം കടബാധ്യതകള്‍ ഉണ്ടെന്നു ഭര്‍ത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വര്‍ണ്ണം മുഴുവനും തന്‍ കടം വീട്ടാനായി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താന്‍ അതിനു ശേഷം തന്റെ സ്വര്‍ണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി.

ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളില്‍ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചുവെന്നും മഞ്ജു പറഞ്ഞു. കടം നല്‍കിയ പണം തിരികെ കൊടുക്കാനുള്ളവര്‍ വളരെ മോശമായി സംസാരിച്ചിട്ടുണ്ട്

‘നീയാപണിക്കു പോകുമോ’എന്ന് എന്നോട് വളരെ അടുത്ത ഒരു സുഹൃത്തു ചോദിച്ചു. വളരെ മോശം അവസ്ഥയിലും എനിക്കങ്ങനെ ഒന്നും ചെയ്യാന്‍ കഴിയില്ല. തനിക്കാ ചോദ്യം സഹിക്കാനായില്ലെന്നും ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുതെന്നും മഞ്ജു പറയുന്നു. കടം എല്ലാം തീര്‍ത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം’. ഷോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍.