വില്ലനിലെ രംഗങ്ങൾ പകർത്താൻ ശ്രമിക്കവെ പൊലീസ് പിടിയിലായ ആരാധകന്റെ മുന്നില്‍ നായകനായി പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍

1050

വില്ലൻ സിനിമ കണ്ടിറങ്ങിയ നടൻ മോഹൻലാൽ യഥാർത്ഥ ജീവിതത്തിലും നായകനായി. ഇന്ന് റിലീസായ തന്റെ ചിത്രം വില്ലനിലെ ചില രംഗങ്ങൾ പകർത്താൻ ശ്രമിക്കവെ പൊലീസ് പിടിയിലായ ആരാധകന്റെ മുന്നിലാണ് മോഹൻലാൽ ശരിക്കും നായകനായി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കേസെടുക്കേണ്ടതില്ലെന്ന് വിതരണ കമ്പനി അധികൃതർ എഴുതിക്കൊടുത്തതോടെ രാവിലെ പിടികൂടിയ ഇയാളെ പൊലീസ് വിട്ടയയ്‌ക്കുകയായിരുന്നു.

ബി.ഉണ്ണികൃഷ്‌‌ണൻ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം വില്ലൻ ഇന്ന് രാവിലെയാണ് കേരളത്തിൽ റിലീസ് ചെയ്‌തത്. റിലീസിന്റെ ഭാഗമായി ചിലയിടങ്ങളിൽ ഫാൻ ഷോകളും ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ കണ്ണൂർ സവിത തിയേറ്ററിൽ രാവിലെ എട്ട് മണിക്ക് നടന്ന ഷോ കാണാൻ മലയോരമേഖലയായ ചെമ്പന്തൊട്ടിയിൽ നിന്നുമെത്തിയ മുപ്പത്തിമൂന്നുകാരനായ വർക്ക്‌ഷോപ്പ് ജീവനക്കാരനാണ് കുടുങ്ങിയത്. ചില രംഗങ്ങൾ ഒരാൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട വിതരണക്കാരുടെ പ്രതിനിധിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

Facebook Notice for EU! You need to login to view and post FB Comments!