ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ആകുമ്പോൾ; പടരുന്ന നാല് സ്റ്റേജുകൾ ഇങ്ങനെ..!!

350

ലോകം മുഴുവൻ ഇപ്പോൾ ഒന്നടങ്കം നോക്കി നിൽക്കുന്നത് കൊറോണക്ക് മുന്നിൽ ആണ്. ഇതിനു ഇടയിൽ ആണ് വളരെ പ്രധാനപ്പെട്ട ഒരു വിവരം ഡോക്ടർ രാജേഷ് കുമാർ സമൂഹ അറിവിലേക്കായി പങ്കുവെച്ചത്. വരാൻ പോകുന്ന ആഴ്ചകൾ നമുക്ക് മുന്നിൽ വളരെ അധികം ശ്രദ്ധ നൽകേണ്ട സമയം ആണ്.

കൂടുതൽ ശ്രദ്ധ പുലർത്തേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാൽ ആരോഗ്യ വിഭാഗവും സർക്കാരും ഇത്തരം കാര്യങ്ങൾ ദിനംപ്രതി പങ്കുവെക്കുമ്പോൾ പോലും പലരും ഇപ്പോഴും ഇത് ഗൗരവമായി എടുത്തിട്ടില്ല എന്നുള്ളതാണ് നഗ്നമായ സത്യം. കൊറോണ ബാധിക്കുന്നത് നാല് സ്റ്റേജിൽ കൂടിയാണ്. അതിൽ ഒന്നാമത്തേത് കൊറോണ ബാധിച്ച ഒരാൾ വിദേശത്ത് നിന്നും നമ്മുടെ നാട്ടിലേക്ക് വരുകയാണ്. അവരെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗം ചികിത്സ നൽകുകയും മാറുകയും ചെയ്യുന്നു. ഇതാണ് ഒന്നാം സ്റ്റേജ്.

രണ്ടാം സ്റ്റേജ് എന്നുള്ളത് ഇന്ത്യയിലേക്ക് വന്നിട്ടുള്ള രോഗം ബാധിച്ച ഒരാളുമായി ക്ലോസ് റിലേഷൻ ഷിപ്പ് ഉള്ള ആളുകളിലേക്ക് രോഗം പടരുക എന്നുള്ളത്. ഇതാണ് സ്റ്റേജ് 2. ഇത്തരത്തിൽ ഉള്ളത് ആളുകളെയും കണ്ടെത്താൻ കഴിയും അതിനായി ആണ് റൂട്ട് മാപ്പുകൾ ഒക്കെ ഉള്ളത്. രോഗി എവിടെ ഒക്കെ പോയി ആരൊയൊക്കെ കണ്ടു എന്നുള്ളത് എല്ലാം സർക്കാർ അന്വേഷിക്കുന്നത്. തുടർന്ന് അവരെയെല്ലാം നിരീക്ഷണത്തിൽ സർക്കാർ വെക്കുന്നത്. രണ്ടാം സ്റ്റേജ് കൂടി നമുക്ക് വിജയകരമായി കൊണ്ട് പോകാൻ കഴിയും.

മൂന്നാം സ്റ്റെജ് എന്ന് പറയുന്നത് കൊറോണ ലക്ഷണങ്ങളുള്ള ഒരാളെ കണ്ടെത്തി. പരിശോധന ഫലം പോസിറ്റീവ് ആകുന്നു. അയാൾ വിദേശത്ത് പോയിട്ടില്ല. രോഗം ഉള്ള ഒരാളുമായും ബന്ധപ്പെട്ടട്ടില്ല. വീട്ടിൽ ഉള്ളവർക്കോ പരിസരത്തു ഉള്ളവർക്കോ കൊറോണ ഇല്ല. അയാൾക്ക് എവിടെ നിന്ന് കൊറോണ വന്നു എന്ന് കണ്ടെത്താൻ കഴിയുന്നില്ല. ഇതിനു അർഥം കൊറോണ ബാധിച്ച ഒരാളെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല എന്നും അയാളിൽ നിന്നും എല്ലാവരിലേക്കും എത്തുന്നു എന്നും ആണ്.

ഇതാണ് കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ അഥവാ സാമൂഹിക വ്യാപനം. ഈ സ്റ്റേജ് വരാതെ ഇരിക്കാൻ വേണ്ടിയാണ് ആരോഗ്യ വകുപ്പും സർക്കാരും ശ്രമങ്ങൾ നടത്തുന്നത്.

ഇതിനു വേണ്ടിയാണ് മറ്റുള്ളവരിൽ നിന്നും അകലം പാലിക്കാനും കൈകൾ സോപ്പ് ഇട്ട് കഴുകി കൊണ്ടിരിക്കാനും പറയുന്നത്. ഇതിലും നിന്നില്ല എങ്കിൽ നാലാം സ്റ്റേജിലേക്ക് കടക്കുക. ഇതാണ് സാക്രമിക രോഗം എന്ന സ്റ്റേജ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.