ദിലീപിന് വീണ്ടും തിരിച്ചടി; ദിലീപിന്റെ ആവശ്യങ്ങൾ തള്ളി ഹൈക്കോടതി..!!

228

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസും പൾസർ സുനിയുടെ ഭീഷണി കേസും രണ്ടായി പരിഗണിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ഹർജി തള്ളുകയും രണ്ടായി പരിഗണിക്കേണ്ട ആവശ്യം ഇല്ല എന്ന് കോടതി അറിയിക്കുകയും ആയിരുന്നു.

നടിയെ ആക്രമിച്ചതിന്റെ പ്രതിഫലം വാങ്ങുന്നതിനായി ആണ് ദിലീപിനെ പൾസർ സുനി വിളിച്ചത് എന്നുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ പൾസർ സുനി അടക്കമുള്ള പ്രതികൾ ജയിലിൽ വെച്ച് ഗൂഢാലോചന നടത്തി തന്നെ വിളിച്ചു എന്നായിരുന്നു ദിലീപ് വാദിച്ചത്.

ദിലീപിനെ ഭീഷണിപ്പെടുത്തിയ ഈ കേസും നടിയെ ആക്രമിച്ച കേസും രണ്ടായി വാദിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്. ഈ കേസിൽ താൻ ആണ് വാദി എന്നും എന്നാൽ നടിയെ ആക്രമിച്ച കേസിൽ താൻ പ്രതിയും ആണെന്ന് ആയിരുന്നു ദിലീപിന്റെ വാദം.

Facebook Notice for EU! You need to login to view and post FB Comments!