16 ആം വയസിൽ വിവാഹം, 22 വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ചു; രണ്ട്‌ മക്കളെയും ഭർത്താവിനെയും കുറിച്ച് ദയ അശ്വതി..!!

364

സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോകളിൽ കൂടി താരം ആകുകയും തുടർന്ന് ബിഗ് ബോസ് ഷോയിൽ കൂടി പ്രേക്ഷക ലക്ഷങ്ങളുടെ മുന്നിൽ എത്തുകയും ചെയ്ത താരം ആണ് ദയ അശ്വതി. ബിഗ് ബോസ് ഷോയിൽ വെച്ച് രജിത് കുമാറുമായി ഉണ്ടായ അടുപ്പവും പിണക്കവും എല്ലാം വിവാദം ആയിരുന്നു.

എന്നാൽ ബിഗ് ബോസ് ഷോ അവസാനിച്ചു പുറത്തെത്തിയ താരം തന്റെ വിവഹത്തെ കുറിച്ചും മക്കളെ കുറിച്ചും വിവരണം ആയി എത്തി ഇരിക്കുകയാണ്. തനിക്കും തന്റെ കുടുംബത്തിനും എതിരെ എത്തിയ വ്യാജ വാർത്തകളെ കുറിച്ചാണ് താരം മനസ്സ് തുറന്നത്. സിന്ദൂരം ചാർത്തി വീണ്ടും ദയ അച്ചുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആണ് താരത്തിന്റെ വിവാഹം വീണ്ടും കഴിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകൾ പരന്നത്.

എന്നാൽ തനിക്ക് എതിരെ വരുന്ന വാർത്തകൾക്ക് എതിരെയും മറ്റും കൃത്യമായ മറുപടി നൽകി ഇരിക്കുകയാണ് താരം. തന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാൻ അങ്ങ് സഹിക്കും എന്നും എന്നാൽ എന്റെ ഭർത്താവിനെ കുറിച്ചോ മക്കളെ കുറിച്ചോ പറയാൻ പാടില്ല എന്ന് ദയ പറയുന്നു. താൻ സിന്ദൂരം ധരിക്കുന്ന ഫോട്ടോ ഇട്ടാൽ കല്യാണം നടന്നു എന്നാണോ എന്റെ കല്യാണം 16 ആം വയസിൽ കഴിഞ്ഞത് ആണ്. രണ്ടു മക്കൾ ഉണ്ട്. ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്തില്ല.

പക്ഷെ അദ്ദേഹം വേറെ വിവാഹം കഴിച്ചു. എന്നെ ഡിവോഴ്സ് ചെയ്തട്ടില്ല. അതുകൊണ്ടു ആണ് ഞാൻ സിന്ദൂരം തൊട്ടത്. എനിക്കുള്ളത് രണ്ടു പെൺകുട്ടികൾ അല്ല. രണ്ടു ആൺകുട്ടികൾ ആണ്. എന്റെ ഭർത്താവ് നന്നായി ജോലി എടുത്താണ് എന്റെ മക്കളെ നോക്കുന്നത്. അതുപോലെ എന്റെ മക്കളെ കുറിച്ചും ഭർത്താവിനെ കുറിച്ചും മോശം പറഞ്ഞാൽ കേസ് നൽകും എന്നും ദയ അച്ചു പറയുന്നു.