രജിത്ത് കുമാറിനെ പ്രണയിക്കാൻ തയ്യാറെന്ന് ദയ അശ്വതി; പക്ഷെ രജിത്ത് തന്നെ ഒഴിവാക്കുകയാണ് എന്ന് ദയ; ജെസ്‌ലയെ കടത്തി വെട്ടുന്ന നീക്കങ്ങൾ..!!

231

ബിഗ് ബോസ് മലയാളം സീസൺ 2 മുന്നേറുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന താരം രജിത്ത് കുമാർ തന്നെയാണ്. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ജൽസ മാടശ്ശേരിയും ദയ അച്ചുവും രജിത് കുമാറിന്റെ സോഷ്യൽ മീഡിയ പവർ എന്താണ് എന്ന് മനസിലാക്കി തന്നെയാണ് എത്തിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ ആദ്യം ജസ്ലയും രജിത്തും തമ്മിൽ കൊമ്പു കോർത്ത് എങ്കിൽ കൂടിയും പിന്നെ ഇരുവരും തമ്മിൽ സൗഹൃദം ആയിരുന്നു. തുടർന്ന് ദയ രജിത്തുമായി അടുക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നത്. താൻ രജിത്തിന്റെ അടുത്ത് ഇരിക്കുമ്പോഴെല്ലാം അദ്ദേഹം മാറിപ്പോകുന്നു എന്നാണ് ദയ അച്ചു പറയുന്നത്. പറച്ചിലുകള്‍ മാത്രമേ പുള്ളിക്കാരന് നല്ല പേടിയാണെന്നായിരുന്നു എലീന പറഞ്ഞത്.

തനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നായിരുന്നു ദയ പറഞ്ഞത്. ഇതിനിടയിലാണ് ചേച്ചി അദ്ദേഹത്തെ പ്രണയിക്കുമോയെന്ന് എലീന ചോദിച്ചത്. വേണ്ടി വന്നാല്‍ പ്രണയിക്കുമെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. അദ്ദേഹം തന്നെക്കണ്ടപ്പോള്‍ ഇരിക്കാതെ ഓടിയതിനെക്കുറിച്ചും താരം ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ താൻ ദയയിൽ നിന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് മാറി ഇരുന്നത് താൻ പെട്ടന്ന് കഴിക്കുന്ന ആൾ ആണ്. ദയ അച്ചു സമാധാനത്തോടെ കഴിച്ചോട്ടെ എന്ന് കരുതി ആണെന്ന് രജിത് പറയുന്നത്. തന്‍റെ മനസ്സിന്‍റെ നിയന്ത്രണം കൈവിട്ട് പോയാലെ എന്ന ഭയം അദ്ദേഹത്തിനുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നായിരുന്നു രേഷ്മ പറഞ്ഞത്. അദ്ദേഹത്തിന്‍റെ തപസ്സ് ഇളക്കൂ ചേച്ചിയെന്നായിരുന്നു താരത്തിന്‍റെ ഡയലോഗ്. ഇതിനിടയില്‍ വീണ്ടും രജിത്ത് ദയയുടെ അരികിലേക്കെത്തിയിരുന്നു.

ഇപ്പോള്‍ ഇവിടെ വന്നിരിക്കുമ്പോള്‍ അതാണ് അതിന്റെ വൃത്തിയെന്നായിരുന്നു താരം പറഞ്ഞത്. ദയയ്ക്ക് ഭക്ഷണം എടുത്ത് നല്‍കുകയും ചെയ്തിരുന്നു അദ്ദേഹം. വരും ദിവസങ്ങളിൽ രജിത്തിനെ വളക്കാൻ ഉള്ള ദയയുടെ അടവുകൾക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.