സ്ഫടികം വീണ്ടും വരുന്നു, റിലീസ് ചെയ്യുന്നത് 50 ഓളം തീയറ്ററുകളിൽ

2194

ഇരട്ട ചങ്കുള്ള ആടുതോമ, മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇപ്പോഴും ഉള്ള കഥാപാത്രം.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ചിത്രം കൂടിയാണ് സ്ഫടികം.

മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രം. ഒരുപക്ഷെ ലാലേട്ടന് ഉള്ള ആരാധകരുടെ എണ്ണം എടുത്താല്‍ അതിനോടടുത്ത്‌ തന്നെ ആരാധകരുണ്ടാകും ആടുതോമ എന്ന കഥാപാത്രത്തിന്. സ്ഫടികത്തിന്റെ രണ്ടാംഭാഗം എടുക്കുന്നതിനെ കുറിച്ച് സംവിധായകന്‍ ഭദ്രന് ഒരുപാട് തവണ മറുപടി പറയേണ്ടി വന്നിട്ടുണ്ട്.

ആടുതോമയുടെ മുണ്ടു പറിച്ചടി, അതുവരെ ഉണ്ടായിരുന്ന ആക്ഷൻ രീതികൾക്ക് മാറ്റം വന്നു സിനിമ, മോഹൻലാൽ മാത്രമല്ല, തിലകനും കെ പി എ സി ലളിതയും തകർത്തടിയ ചിത്രം, കഴിഞ്ഞ ദിവസം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലും ഭദ്രന്‍ തന്‍റെ മനസ്സ് തുറന്നു.

ആടുതോമ ഒരു രണ്ടാം ഭാഗ കഥ ഉണ്ടാവില്ല എന്ന് വീണ്ടും ഉറപ്പിച്ചു പറയുന്ന ഭദ്രൻ, മകന്റെ കല്യാണത്തിന് സ്പടികം ലോറിയിൽ കല്യാണ ആഘോഷം നടന്നതിനെ കുറിച്ച് ഏറെ വാചാലനായി സംസാരിച്ചു. ഒത്തിരി ആളുകൾ ആ ചിത്രം സോഷ്യൽ മീഡിയയിൽ വയറൽ ആയതിന് ശേഷം തന്നെ വിളിച്ചു എന്നും ഇപ്പോഴും ആളുകൾ സ്പടികവും ആടുതോമയെയും ഇഷ്ടപ്പെടുന്നതിൽ താൻ ഏറെ സന്തുഷ്ടൻ ആണെന്നും ഭദ്രൻ പറഞ്ഞു. അടുത്ത വർഷം സ്പടികതിന്റെ 25 ആം വാർഷികം വലുതായി ആഘോഷിക്കണം എന്നും അതോടൊപ്പം ചിത്രത്തിന്റെ ഡിജിറ്റൽ ഫോർമാറ്റ് 50 ഓളം തീയറ്ററിൽ എത്തിക്കും എന്നും ഭദ്രൻ കൂട്ടിച്ചേർത്തു.