പെട്രോൾ കാറിൽ ഡീസലടിച്ചാൽ

792
Feeling angry for high price of gasoline

ഒരു വാഹനത്തിന്റെ ജീവരക്തമാണ് ഇന്ധനം. ഇന്ധനമില്ലാതെ കാറോടിക്കുക അസാധ്യം. പെട്രോൾ കാറുകളും ഡീസൽ കാറുകളും ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. ഒരേ വാഹനങ്ങളുടെ തന്നെ പെട്രോൾ ഡീസൽ മോഡലുകളുണ്ട്. ഒറ്റ നോട്ടത്തിൽ ഇവയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.ഇൗ സാദൃശ്യം മൂലം പണി കിട്ടുക പെട്രോൾ പമ്പിലാകും. മോഡൽ ഏതെന്നറിയാതെ ഇന്ധനം മാറി നിറച്ചാൽ പണി പാളും.

ഇനി അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യും?പെട്രോൾ എൻജിന്റെ പ്രവർത്തനംഇന്റേണൽ കംബസ്റ്റിൻ എൻജിനാണ്‌‌ പെട്രോൾ എൻജിൻ. 1876 ലാണ് ഇന്ന് കാണുന്നതരത്തിലുള്ള പെട്രോൾ എൻജിന്റെ മുൻഗാമിയെ നിർമ്മിക്കുന്നത്. പെട്രോള് എൻജിനില്സ്പാര്ക്ക് പ്ലെഗ് വഴിയാണ് ജ്വലനപ്രക്രിയ ആരംഭിക്കുന്നത്. സ്പാർക് പ്ലെഗിന്റെ അടുത്ത് നിന്നും തുടങ്ങുന്ന ജ്വാല പിന്നീട് സിലിണ്ടറിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. അങ്ങനെ എൻജിൻ പ്രവർത്തനമാരംഭിക്കുന്നു.

 

ഡീസൽ എൻജിന്റെ പ്രവർത്തനംഎൻജിൻ പ്രവർത്തിപ്പിക്കാൻ സ്പാർക്ക് പ്ലഗ് ആവശ്യമില്ലെന്നുള്ളതാണ്‌ ഡീസൽ എൻജിനുകളുടെ പ്രധാന പ്രത്യേകത. പകരം ഡീസൽ ഇൻജക്ടറുകളുടെ സഹായത്തോടെ ഡീസൽ സ്പ്രേ ചെയ്യുകയും ക്രാങ്കിന്റെ ചലനംമൂലമുണ്ടാകുന്ന ഉയർന്ന മർദ്ദത്തിൽ എൻജിൻ സ്റ്റാർട്ട് ആവുകയും ചെയ്യും…

പെട്രോളിനെക്കാൾ കട്ടി കൂടിയ ഇന്ധനമാണ് ഡീസൽ, കൂടൂതൽ ഓയിലിയും ആയിരിക്കും. അതുകൊണ്ട് ആദ്യം കേടാകുക പെട്രോൾ ഫിൽറ്ററായിരിക്കും. തുടർന്ന്സ്പാർക്ക് പ്ലെഗ്ഗും തകരാറിലാകും. കൂടാതെ വെള്ള നിറത്തിലുള്ള പുക പുറത്തു വന്ന് വാഹനം നിൽക്കും. ഡീസൽ കാറിൽ പെട്രോൾ നിറച്ചാൽ എൻജിന്റെ പ്രധാന ഘടകങ്ങളെല്ലാം മാറേണ്ടി വരും. കാരണം അവിടെ ഇന്ധനം നേരിട്ട് എൻജിനിലേക്കെത്തുന്നതു കൊണ്ട് തന്നെ.

ഇങ്ങനെ സംഭവിച്ചാൽ ചെയ്യേണ്ട ചില കാര്യങ്ങൾ

കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്

ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ നിന്നും എഞ്ചിനില്‍ എത്തുന്നത് ഒരുപരിധി വരെ ഇത് തടയും.എന്നാല്‍ ചില കാറുകളില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനം എത്തിത്തുടങ്ങും. അതിനാല്‍ ഇഗ്നീഷനില്‍ നിന്നും താക്കോൽ ഊരാൻ മറക്കരുത്.

വാഹനം ഉപയോഗിച്ച് തുടങ്ങിയാൽ ??

ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഊരുക. അസ്വാഭാവികമായ അക്‌സിലറേഷന്‍, മിസിംഗ്, എക്‌സ്‌ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക എന്നിങ്ങനെയുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. കാരണം, ഡീസല്‍ എഞ്ചിന്റെ നിര്‍ണായക ഘടകങ്ങളില്‍ ഇന്ധനം തന്നെയാണ് ലൂബ്രിക്കേഷന്‍ ദൗത്യവും നിര്‍വഹിക്കുന്നത്.