ലാലേട്ടനോടുള്ള ആരാധന മൂത്ത് അറബി കേരളത്തിലെത്തി; എല്ലാ മോഹന്‍ലാല്‍ ഫാന്‍സിനും വേണ്ടി കിടിലന്‍ സമ്മാനവും നല്‍കി (വീഡിയോ)

1232

മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ആഗോളതലത്തില്‍ നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഹിറ്റ് പാട്ടിലൂടെ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി മാറിയിരിക്കുകയാണ് സൗദി അറേബ്യന്‍ പൗരനായ ഷെയ്ഖ് ഹാഷിം അബ്ബാസ്.

ലാലേട്ടനോടുള്ള ഇഷ്ടം മൂത്ത് കേരളത്തിലെത്തിയ ഹാഷിം മോഹന്‍ലാലിനും ലോകമെമ്പാടുമുള്ള ലാല്‍ ഫാന്‍സിനും വേണ്ടി ഒരു വീഡിയോ ആല്‍ബം ചെയ്താണ് തന്റെ സ്‌നേഹത്തിന്റെ ആഴം തെളിയിച്ചിരിക്കുന്നത്.

ചുമ്മാ പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന വീഡിയോ അല്ല പകരം പ്രൊഫഷണല്‍ ഡാന്‍സര്‍മാരെ വച്ച് കോവളത്തും പൂവാറിലും വിഴിഞ്ഞതുമായി ഷൂട്ട് ചെയ്ത ഒരു അടിപൊളി ആല്‍ബമാണ് ഹാഷിമിന്റേത്. സുഹൃത്തുകളായ മലയാളി പ്രവാസികളായിരുന്നു കേരളത്തിലേക്കുള്ള ഹാഷിമിന്റെ വഴികാട്ടി. ജിമ്മിക്കി കമ്മല്‍ കൂടാതെ ക്യൂനിലെ ലാലേട്ടന്‍ സോംഗും ഈ ആല്‍ബത്തിലുണ്ട്. ലോകത്തുള്ള എല്ലാ മോഹന്‍ലാല്‍ ആരാധകര്‍ക്കുമായാണ് ഷെയ്ഖ് അബ്ബാസ് ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ റിയാദില്‍ താമസിക്കുന്ന ഈ 32കാരന്‍ കജൂര്‍ ഡേറ്റ്‌സ് എന്ന പ്രശസ്തമായ ഈന്തപ്പഴ കമ്പനിയുടെ ഉടമ കൂടിയാണ്.