മോഹൻലാൽ – സിദ്ദിഖ് കോമ്പിനേഷൻ തീയറ്ററിൽ തരംഗമായോ; റിവ്യൂ വായിക്കാം..!!

18172

2020 ലെ ആദ്യ വമ്പൻ മലയാളം റിലീസ് ആയി മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ബിഗ് ബ്രദർ ഇന്ന് തീയറ്ററുകളിൽ എത്തി.

ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ്‌ ഖാൻ ഒരു പ്രധാന വേഷം ചെയ്യുന്നു. പുതുമുഖ നടി മിർണ മേനോൻ ആണ് ചിത്രത്തിൽ മോഹൻലാലിൻറെ നായിക.

ടിനി ടോം അനൂപ് മേനോന്‍ ദേവന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ സിദ്ധിഖ് ഹണി റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മോഹന്‍ലാലിന്റെ സഹോദരനായാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്. സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ട്രെയ്ലറിൽ കണ്ട പല സീനുകളും കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്.

മോഹൻലാൽ കഥാപാത്രം ജയിലിൽ നിന്നും കഥ തുടങ്ങുമ്പോൾ ഫ്ലാഷ് ബാക്കും സോങ്ങും മൂന്നു ഫൈറ്റ് സീനുകളുമായി ആണ് ആദ്യ പകുതി മുന്നേറുന്നത്. ചിത്രത്തിനായി ഉപയോഗിച്ച ത്രെഡ് മികച്ചതായിരുന്നു എങ്കിൽ കൂടിയും സംവിധായകൻ ഇതുവരെ ചെയ്തിട്ടുള്ള കോമഡി ചിത്രങ്ങളിൽ നിന്നും മാറി ചെയ്ത ആക്ഷൻ ചിത്രം പക്ഷെ പലയിടത്തും കൈവിട്ട് പോയി എന്ന് വേണം പറയാൻ.

സച്ചിദാനന്ദൻ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ സഹോദരനെ ഒരു കൂട്ടം ആളുകൾ തട്ടി കൊണ്ട് പോകുകയും അവരെ പിന്തുടരുന്നതും തിരിച്ചു പിടിക്കുന്നതുമായി ആദ്യ പകുതി മുന്നേറി കഴിയുമ്പോൾ മോഹൻലാൽ ആരാധകർക്ക് ആവേശം ഉണ്ടാക്കുന്ന ഒരു സീൻ പോലും ഇല്ല എന്ന് വേണം പറയാൻ. സാധാരണയുള്ള മോഹൻലാൽ ആക്ഷൻ ചിത്രങ്ങളുടെ കയ്യടക്കം ബിഗ് ബ്രദറിൽ കാണാൻ കഴിഞ്ഞില്ല.

ഇന്റർവെൽ കഴിഞ്ഞും ചിത്രത്തിന്റെ വലിയ തോതിൽ ഉള്ള ഗതിമാറ്റം ഉണ്ടായില്ല. മോഹൻലാൽ എന്ന താരത്തിന്റെ മാസ്സ് പരിവേഷം നല്ല രീതിയിൽ ഉപയോഗിക്കാൻ സംവിധായകൻ സിദ്ദിഖിന് കഴിഞ്ഞില്ല എന്ന് വേണം പറയാൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ ആക്ഷൻ രംഗങ്ങളിൽ ആണ് സംവിധായകൻ കൂടുതൽ ശ്രദ്ധ കൊടുത്തത് എങ്കിൽ കൂടിയും പഴയ കുപ്പിയിലെ വീഞ്ഞിന് വേണ്ടത്ര വീര്യം ഉണ്ടായില്ല.

ത്രില്ലെർ ചിത്രം എന്ന ശ്രേണിയിൽ എത്തിയിട്ട് കൂടി അതിനോട് നീതി പുലർത്തിയോ എന്ന് സംവിധായകൻ തന്നെ ചിന്തിക്കേണ്ടി വരും. ഫിലിപ്പോസ് കെ.ജോസഫ് മനു മാളിയേക്കല്‍ ജെന്‍സോ ജോസ് വൈശാഖ് രാജന്‍ എന്നിവര്‍ക്കൊപ്പം സിദ്ധിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.