ബിഗ് ബ്രദറിനെ ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ; കൂടെപ്പിറപ്പുകളുടെ വല്യേട്ടനായി മോഹൻലാൽ; റിവ്യൂ..!!

3897

ആരാധകരും വലിയ പ്രേക്ഷക സമൂഹവും ആകാംക്ഷയോടെ കാത്തിരുന്ന പുതിയ മോഹൻലാൽ ചിത്രം ‘ബിഗ് ബദർ’ പ്രദർശനത്തിന് എത്തിയിരിക്കുന്നു. ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം കഴിയുമ്പോൾ മികച്ച പ്രതികരണമാണ് മിക്ക കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.

ഏവരും പ്രതീക്ഷിച്ചത് പോലെ മികച്ച ഒരു ‘മാസ്-ആക്ഷൻ എന്റർടൈൻമെന്റ് തന്നെയാണ് ‘ബിഗ് ബ്രദർ’. നീണ്ട നാളുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകൻ സിദ്ദിഖും മോഹൻലാലും ഈ ചിത്രത്തിലൂടെ ഒന്നിച്ചത്. ധർമ്മത്തിനും കുടുംബബന്ധങ്ങൾക്കും ഏറെ പ്രാധാന്യമുള്ള സിദ്ധിഖ് ചിത്രങ്ങളിൽ നിന്നും അല്പം വ്യത്യാസമായാണ് ഈ ചിത്രം ഒരുക്കിയിട്ടുണ്ടെന്ന് പ്രേക്ഷകർക്ക് തോന്നിപ്പോകുന്നു.

കാരണം അത്രത്തോളം ആക്ഷനും മാസ് രംഗങ്ങൾക്കും വലിയ പ്രാധാന്യം ചിത്രത്തിലുണ്ട്. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ സ്റ്റാർഡത്തിന്റെ എല്ലാ സാധ്യതകളെയും സിദ്ദിഖ് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ആക്ഷന് വേണ്ടിയുള്ള കഥാ മുഹൂർത്തങ്ങൾ കൃത്രിമമായി നിർമ്മിച്ചെടുക്കാതെ വളരെ സ്വാഭാവികമായ കഥാസന്ദർഭങ്ങളോടെ മികച്ചൊരു എന്റർടൈൻമെന്റ് സമ്മാനിക്കുന്നതിൽ സിദ്ദിഖ് വിജയിച്ചിട്ടുണ്ട്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം ആണെങ്കിൽ കൂടിയും ചിത്രം കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നോട്ടുപോകുന്നത്. സിനിമ പൂർണമായും കണ്ട് കഴിയുമ്പോൾ വലിയ ഒരു കഥ കണ്ടതിന്റെ പ്രതീതിയാണ് മിക്ക പ്രേക്ഷകരിലും ഉണ്ടാവുക. വളരെ ഉദ്വേഗം നിറഞ്ഞ പല സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമ ഒരു സസ്പെൻസ് ത്രില്ലർ അനുഭവം കൂടി പ്രേക്ഷകന് സമ്മാനിക്കുന്നു.

വളരെ ആകാംക്ഷ ഉളവാക്കുന്ന രംഗങ്ങളിലൂടെ കടന്നുപോകുന്ന സിനിമയുടെ ഇന്റർവെൽ പഞ്ചും ക്ലൈമാക്സും കാണുന്ന പ്രേക്ഷകൻ ആവേശം കൊള്ളുമെന്ന കാര്യം ഉറപ്പാണ്. കാരണം അത്രത്തോളം ത്രില്ലിങ് ആയ രീതിയിലാണ് ചിത്രത്തിന്റെ ഇന്റർവെല്ലും ക്ലൈമാക്സും സിദ്ദിഖ് ഒരുക്കിയിരിക്കുന്നത്.

ഒരിക്കൽ കൂടി മോഹൻലാലിന്റെ അസാമാന്യ ആക്ഷൻ കൂടി പ്രേക്ഷകർ സാക്ഷിയായിരുന്നു. വളരെ അപകടം നിറഞ്ഞ നിരവധി ഫൈറ്റ് സീനുകളാണ്. വളരെ നിലവാരം പുലർത്തുന്ന ഇതിന്റെ ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ റാം – ലക്ഷ്മൺ എന്നിവർ ഒരുമിച്ചാണ്.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകനിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് ചിത്രത്തിലെ മികച്ച ആക്ഷൻ രംഗങ്ങൾ തന്നെയാവും. പ്രായത്തെ വെറും സംഖ്യകളാക്കി മോഹൻലാൽ നടത്തിയ ശാരീരിക അധ്വാനം ചിത്രത്തെ കൂടുതൽ കരുത്തുറ്റതാകുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം സച്ചിദാനന്ദൻ ഒറ്റവാക്കിൽ പറഞ്ഞാൽ എല്ലാവരുടെയും രക്ഷകനാണ് സംവിധായകൻ സിദ്ദീഖ് മുൻപ് പറഞ്ഞിട്ടുള്ളത്.

അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ സിനിമയിൽ നിലനിൽക്കുന്നു എങ്കിൽ കൂടിയും കൂടുതൽ സിനിമാറ്റിക് ആകാതെ സീനുകൾ ചിട്ടപ്പെടുത്തുന്നതിൽ സംവിധായകൻ വളരെ നല്ല രീതിയിൽ ശ്രദ്ധിച്ചിട്ടുണ്ട്. നിർണായക നിമിഷങ്ങളിൽ നായകനെ പ്രതീക്ഷിക്കുന്ന പ്രേക്ഷകർ മോഹൻലാൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ ഈ സന്ദർഭത്തിൽ അപ്രതീക്ഷിതമായി വളരെ മാസായി പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ..

ഇങ്ങനെയുള്ള ഉദ്വേഗം നിറഞ്ഞ സീനുകൾ ഉള്ള ചിത്രം ഒരു മോഹൻലാൽ ആരാധകൻ അല്ലാത്ത ശരാശരി പ്രേക്ഷകനെയും മികച്ച രീതിയിൽ തൃപ്തിപ്പെടുത്തുന്നു എന്നതാണ് ചിത്രത്തിലെ വലിയ വിജയത്തിന് കാരണം. ചിത്രത്തിൽ അണിനിരക്കുന്ന വമ്പൻ താരനിര സിനിമയെ കൂടുതൽ വലിപ്പമുള്ളതാകുന്നു. ബോളിവുഡ് താരം അർബാസ് ഖാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ് നായികമാരായ മിർണ്ണ, ഗാഥാ, ഹണി റോസ് എന്നിവരുടെ പ്രകടനം വളരെ മികച്ചു നിൽക്കുന്നു.

കൂടാതെ സീനിയർ നടന്മാരായ സിദ്ദിഖ്, ദേവൻ, ജനാർദ്ദനൻ, ആസിഫ് ബസ്ര, ജോൺ വിജയ്, ചേതൻ, ഹൻസ്രാജ്, നിർമ്മൽ പാലാഴി കൊല്ലം സുധി എന്നിവരുടെ പ്രകടനവും വളരെ മികച്ച തന്നെ നിൽക്കുന്നു. ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമായ അനുഭവത്തിലേക്ക് കൊണ്ടുപോകുന്നു.

മികച്ച ഗാനങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും ക്യാമറ ചലിപ്പിച്ച ജിത്തു ദാമോദർ വലിയ പ്രശംസയർഹിക്കുന്നു. അത്രത്തോളം മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിൽ ഉള്ളത്. മറ്റ് സാങ്കേതികമായ മേഖലകളെല്ലാം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

മികച്ച ഒരു ഫാമിലി മാസ്-ആക്ഷൻ എന്റർടൈൻമെന്റ് ഹായ് ബ്രദർ എല്ലാത്തരം പ്രേക്ഷകർക്കും കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്. ഏത് ജോണർ ഉള്ള ചിത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ ആണെങ്കിലും തൃപ്തിപ്പെടുത്തും എന്നാണ് നിലവിലെ റിപ്പോർട്ടുകളും സിനിമ കണ്ട പ്രേക്ഷകർക്കും പറയാനുള്ളത്…..