സൈമ വേദിയിലെ സാനിയ ഇയ്യപ്പന്റെ കിടിലൻ ഡാൻസ്; വൈറലായി പ്രാക്ടീസ് വീഡിയോ..!!

800

ക്വീൻ എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. തുടർന്ന് ലൂസിഫറിലെ അഭിനയത്തിലും താരം ഏറെ കയ്യടി നേടിയിരുന്നു.

അഭിനയത്തിനൊപ്പം മികച്ച ഡാൻസർ കൂടിയാണ് എന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ള സാനിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് സൈമ അവാർഡ് വേദിയിൽ സാനിയ കളിച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ പ്രാക്ടീസ് വീഡിയോയാണ്.

ആവശ്യത്തിന് ഗ്ലാമറസ് ആയിട്ട് തന്നെയാണ് സാനിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന സാനിയ ഇയ്യപ്പൻ പിന്നീട് മോഡലിങ്ങിലും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. വൈറലായ വീഡിയോ കാണാം.