കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് 69കാരനായ കൊച്ചി സ്വദേശി..!!

304

കേരളത്തിൽ ആദ്യ കൊറോണ മരണം നടന്നു. കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ള 69വയസുള്ള ആൾ ആണ് മരിച്ചത്. കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് സേട്ട് ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ മരിച്ചത്.

വിദേശത്തായിരുന്ന യാക്കൂബ് മാർച്ച് 23 നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണ ലക്ഷണങ്ങൾ കണ്ട് ദിവസങ്ങൾക്കകമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.