കാമുകന്റെ ആ ചെയ്തികളിൽ എന്റെ വിവാഹ സ്വപ്‌നങ്ങൾ തകർന്നു; എന്നാലും പ്രതീക്ഷയുണ്ട്; മൈഥിലി..!!

301

മമ്മൂട്ടി നായകനായി രജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ കൂടി 2009 ൽ ആയിരുന്നു മൈഥിലി എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. പത്തനംതിട്ട സ്വദേശി ആണെങ്കിൽ കൂടിയും തരാം വളർന്നത് ദുബായിയിൽ ആയിരുന്നു. തുടർന്ന് പ്ലസ് റ്റു കഴിഞ്ഞതോടെ മൈഥിലി ബാംഗ്ലൂരിൽ പഠനം നടത്തിയത്.

ഫ്ലൈറ്റ് അറ്റെൻഡന്റ് കോഴ്സ് ആണ് താരം പഠിച്ചത്. കൂടി പഠിച്ചവർ ഒക്കെ വിവാഹിതർ ആകുകയും കുട്ടികൾ ആകുകയും ഒക്കെ ചെയ്തപ്പോൾ വിവാഹം എന്നത് തന്നിൽ നിന്നും ഏറെ അകലെ ആയിരുന്നു. തനിക്ക് വിവാഹം എന്ന മോഹത്തിലേക്ക് എത്തുന്നതിനായി താൻ കുടുംബിനികളായി തന്റെ സുഹൃത്തുക്കളെ സന്ദർശനം നടത്തി എങ്കിൽ കൂടിയും അവിടെയും കുത്തുവാക്കുകൾ ആയിരുന്നു. എന്താ വിവാഹം കഴിക്കാത്തത് എന്നും എന്താ പ്രശ്നങ്ങൾ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ മാത്രം ആയിരുന്നു..

അവസാനം വീട്ടുകാർ നല്ലൊരു വിവാഹ ആലോചന കൊണ്ട് വന്നു എങ്കിൽ കൂടിയും ആസമയത്ത് ആണ് പാലേരിമാണിക്യം എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്. തുടർന്ന് നിരവധി അവസരങ്ങൾ മുന്നിലേക്ക് എത്തി. അപ്പോഴേക്കും വിവാഹ മോഹങ്ങൾ എല്ലാം മറന്നിരുന്നു. കരിയർ ആണ് നല്ലത് എന്നുള്ളത് കൊണ്ട് വീട്ടുകാർ പറഞ്ഞതൊന്നും തലയിൽ കേറിയതും ഇല്ല.

മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള പല വിവാദങ്ങളിലും പെട്ടു. അത്യാവശ്യം ചീത്തപ്പേരുമായി. എങ്കിലും താരം പ്രൊഫഷനില്‍ തന്നെ ഉറച്ചുനിന്നു. ഇതിനിടയിൽ എല്ലാ നടിമാരെ പോലെയും ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവസരം കുറഞ്ഞു വന്നു. ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു.

അസിസ്റ്റന്റ് ഡയറക്ടറുമായി. പ്രണയക്കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയിച്ച ചെറുപ്പക്കാരന്‍ പക്ഷെ വിശ്വാസവഞ്ചന കാട്ടി. ഇരുവരും ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ താരം വിഷമത്തിലായി. എങ്കിലും വിവാഹ സ്വപ്നങ്ങള്‍ അസ്തമിച്ചിട്ടില്ല.