ഇണയെ വഞ്ചിക്കുന്നതിൽ 56 ശതമാനം സ്ത്രീകൾ; ഗ്‌ളീഡന്റെ സർവ്വേ റിപ്പോർട്ട് ഇങ്ങനെ..!!

236

ഇന്ത്യയിലെ വിവാഹിതരിൽ 49 ശതമാനം ആളുകൾക്കും പങ്കാളി അല്ലാതെ മറ്റൊരാളുമായി അടുപ്പം ഉണ്ടെന്ന് പ്രമുഖ ഡേറ്റിങ് ആപ്പ് ആയ ഗ്ളീടന്റെ ഏറ്റവും പുതിയ സർവ്വേ റിപ്പോർട്ട്. ഇണകളെ വഞ്ചിക്കുന്നതിൽ 56 ശതമാനം സ്ത്രീകളും അത് ഭർത്താക്കന്മാരിൽ നിന്നും മറച്ചു വെക്കുന്നവരും ആണെന്ന് സർവ്വേ ഫലം പറയുന്നു.

വിവാഹിയത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡേറ്റിങ് ആപ്പിന്റെ സർവ്വേ ഫലം ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ്. ഡൽഹി മുംബൈ ചെന്നൈ ബാഗ്ളൂരു പുണെ ഹൈദരബാദ് കൊൽക്കത്ത അഹമ്മദാബാദ് എന്നിവടങ്ങളിൽ ആയി 25 നും 50 ഇടയിൽ പ്രായം ഉള്ള 1525 വിവാഹിതരിൽ ആണ് സർവ്വ നടത്തിയത്.

വാസ്തവത്തിൽ 48 ശതമാനം ഇന്ത്യക്കാരും ഒരേ സമയം രണ്ടു പേരും ആയി ബന്ധം ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 46 ശതമാനം ആളുകൾ ഒരു ബന്ധത്തിൽ തന്നെ ഇരിക്കുമ്പോൾ ഇണയെ ചതിക്കും എന്ന് സർവ്വേ ഫലങ്ങൾ പറയുന്നു.