ദേവനന്ദയുടെ വിയോഗ വേദന വിട്ടുമാറാതെ സഹപാഠികളും അധ്യാപകരും; ആ ഒന്നാം ക്ലാസ് മുറിക്ക് ഇനി ദേവനന്ദയുടെ പേര്..!!

244

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത കൂടുമ്പോഴും കൃത്യമായ വിവരം ലഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഒരു നാട് മുഴുവനും. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്പലത്തിൽ ഉത്സവം ആയത് കൊണ്ട് സ്കൂളിൽ പോകാതെ ഇരുന്ന ദേവനന്ദയെ രാവിലെ 11 മണിയോടെ വീട്ടിൽ നിന്നും കാണാതെ ആകുന്നത്.

തുടർന്ന് നാടും സൈബർ ലോകവും പോലീസും ഫയർ ഫോഴ്‌സും എല്ലാവരും ചേർന്ന് അന്വേഷണം നടത്തി എങ്കിൽ കൂടിയും ദേവനന്ദയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്നും 400 മീറ്റർ അകലെയുള്ള ഇത്തിക്കരയാറ്റിൽ ഡി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മകളുടെ വിയോഗം താങ്ങാൻ കഴിയാത്ത അച്ഛനും അമ്മയും അതിനൊപ്പം തന്നെയാണ് ദേവനന്ദയുടെ സഹപാഠികളും അധ്യാപകരും. അതെ സമയം ദേവനന്ദയുടെ സ്മരണ നിലനിർത്തിയിരുന്ന വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിന്റെ ദേവനന്ദ പഠിച്ച ഒന്നാം ക്ലാസ് മുറിക്ക് ദേവനന്ദയുടെ പേരിടാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു.