വിവാഹം കഴിഞ്ഞ ആദ്യ ദിവസം സ്വപ്നങ്ങളെല്ലാം വെറുതെ ആയെന്നു മനസിലായി; ശ്വേതാ മേനോൻ..!!

826

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നുള്ള നാരായണകുട്ടി ശാരദാ മേനോൻ ദമ്പതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്.

തുടർന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. അഭിനയത്തിൽ ശോഭിക്കാൻ കഴിഞ്ഞ ശ്വേതാ മേനോൻ രണ്ടു വട്ടം വിവാഹം കഴിക്കുകയും ചെയ്തു.

തന്‍റെ ആദ്യ വിവാഹം തകരാന്‍ ഉണ്ടായ കാരണം  ശ്വേതാ മേനോന്‍ പറയുന്നു. ബോബി ഭോസ്‌ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ഇയാളുമായി ബന്ധം പിരിയാനുണ്ടായ കാരണം വ്യക്തമല്ലായിരുന്നു. ബോബി ഭോസ്‌ലെയും ശ്വേതയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു. നല്ല കുടുംബജീവിതം ആഗ്രഹിച്ച ശ്വേതയ്ക്ക് ലഭിച്ചത് കറുത്ത ദിനങ്ങള്‍ മാത്രമായിരുന്നു.

ആചാരങ്ങളും അനുഷ്ഠാനങ്ങളും നോക്കി മാത്രം ജീവിക്കുന്ന ഒരു ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ അംഗമായിരുന്നു ബോബി. മുഖം ദുപ്പട്ട കൊണ്ട് മറച്ചുവെച്ച് നടക്കണം അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നില്‍ എത്താനും  പാടില്ല. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം. ഇത്തരത്തിലുള്ള കുടുംബത്തിലേക്കായിരുന്നു പ്രശസ്ത താരം ശ്വേത കയറി ചെന്നത്. വളരെ ബുദ്ധിമുട്ടോടു കൂടിയാണ് താന്‍ ആ വീട്ടില്‍ കഴിഞ്ഞതെന്ന് താരം പറയുന്നു.

മാതാപിതാക്കളുടെ നിയന്ത്രണത്തിലായിരുന്നു പിന്നീട് കാര്യങ്ങള്‍ നടന്നിരുന്നത്. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയില്‍ ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ ശ്രദ്ധ തന്റെ സ്വത്തിലായിരുന്നുവെന്ന് ശ്വേത പറയുന്നു. പല ആവശ്യത്തിനും പണം വാങ്ങി. ഈ സമയത്താണ് ബോളിവുഡില്‍ നിന്ന് നല്ലൊരു ഓഫര്‍ ശ്വേതയെ തേടിയെത്തുന്നത്.

എന്നാല്‍, അഭിനയിക്കണ്ടെന്ന് പറഞ്ഞ ശ്വേതയെ അതിന്റെ പേരില്‍ ദ്രോഹിക്കുകയാണ് ചെയ്തത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസിലായതോടുകൂടിയാണ് ശ്വേത വിവാഹബന്ധം വേര്‍പിരിഞ്ഞത്.