രജിത്ത് സാർ ഇല്ലാത്ത നോമിനേഷൻ; പാഷാണം ഷാജിയെ പുറത്താക്കണമെന്ന് ഒറ്റ സ്വരത്തിൽ ബിഗ് ബോസ് മത്സരാർത്ഥികൾ..!!

238

ബിഗ് ബോസ് മലയാളം സീസൺ 2 മുന്നേറുമ്പോൾ കഴിഞ്ഞ ആഴ്ച ജെസ്‌ല മാടശ്ശേരിയും ആർ ജെ സൂരജിനും ബിഗ് ബോസ് മത്സരത്തിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. തുടർന്ന് ഇന്നലെ ആണ് ഈ ആഴ്ചത്തെ എലിമിനേഷനുള്ള നോമിനേഷൻ മത്സരാർത്ഥികൾ നൽകിയത്.

ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വെച്ചാൽ ഏറ്റവും കൂടുതൽ എതിരാളികൾ ഉള്ള രജിത്ത് കുമാറിന് ഇത്തവണ നോമിനേഷൻ ഇല്ല എന്നുള്ളത് തന്നെയാണ്. കൂടാതെ നാലുവട്ടം ബിഗ് ബോസിൽ ക്യാപ്റ്റൻ ആയിട്ടുള്ള പാഷാണം ഷാജിയെ സെൽഫിഷ് ആണെന്നും ഒരു ടീമിന് വേണ്ടി മാത്രം തീരുമാനങ്ങൾ എടുക്കുന്നു എന്നുമാണ് മിക്ക മത്സരാത്ഥികളും നോമിനേറ്റ് ചെയ്തത്.

രണ്ടാമത് കൂടുതൽ നോമിനേഷൻ ലഭിച്ചത് ആര്യയ്ക്ക് എങ്കിൽ കൂടിയും ആര്യ തന്റെ സ്പെഷ്യൽ കാർഡ് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. രഘുവും നോമിനേഷനിൽ നിന്നും രക്ഷപെട്ടു. ഇനി ഉള്ളത് സുജോ, അലക്സന്ദ്രാ, അമൃത – അഭിരാമി, പാഷാണം ഷാജി, വീണ എന്നിവർ ആണ്.