പ്രണവിന്റെ ഗാനം സൂപ്പർഹിറ്റ് പിന്നാലെ മോഹൻലാലും പാടുന്നു നീരാളിക്ക് വേണ്ടി

583

പ്രണവ് മോഹൻലാൽ നായകനായ ആദിയിൽ പ്രണവ് പാടിയ ജിപ്സി വുമൺ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തോടപ്പം തന്നെ സൂപ്പർഹിറ്റ് ആയപ്പോൾ, ഇതാ അതിന് ഒപ്പം മറ്റൊരു സന്തോഷ വാർത്ത കൂടി, മോഹൻലാന്റെ ഈ വർഷം റിലീസിന് ഒരുങ്ങുന്ന ആദ്യ ചിത്രത്തിൽ മോഹൻലാലും പാടുന്നു…

മോഹൻലാൽ സിനിമകൾ പോലെ തന്നെ സൂപ്പർഹിറ്റ് ആണ് മോഹൻലാൽ പാടിയ പാട്ടുകളും.. മോഹൻലാലിനെ ഈ വർഷം ഷൂട്ടിംഗ് പൂർത്തിയായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ആദ്യ ചിത്രം ആണ് മൂൻഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി.

മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ ലാലിന്റെ നായികയായി എത്തുന്നത് നാദിയ മൊയ്‌ദു ആണ്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു..

ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസി സംഗീത സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നോളം ഗാനങ്ങൾ ആണ് ഉള്ളത്. അതിൽ ഒരു ഗാനം മോഹൻലാലും ശ്രേയ ഘോഷാലും ഒരുമിച്ചു പാടുന്ന ഗാനം ആണ്. ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രം ആയിരിക്കും നീരാളി.