നീരാളി പെരുന്നാൾ റിലീസായി ജൂൺ 15നു തീയറ്ററുകളിൽ എത്തും

757

മൂൻഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്തു മോഹൻലാൽ നായകനാകുന്ന ചിത്രമാണ് നീരാളി.

മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നാദിയ മൊയ്‌ദു ആണ്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു..

36 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പെരുന്നാൾ റിലീസായി ജൂൺ 15ന് തീയേറ്ററുകളിൽ എത്തും. ജൂൺ 17 നു ആണ് പെരുന്നാൾ എങ്കിലും ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്നത്.

രത്നങ്ങളുടെ വിലയും മൂല്യവും ഗുണവും നോക്കുന്ന ഒരു ജമോളോജിസ്റ്റിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. ത്രില്ലർ ശ്രേണിയിൽ വരുന്ന ചിത്രത്തിൽ സണ്ണി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസി സംഗീത സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നോളം ഗാനങ്ങൾ ആണ് ഉള്ളത്. അതിൽ ഒരു ഗാനം മോഹൻലാലും ശ്രേയ ഘോഷാലും ഒരുമിച്ചു പാടുന്ന ഗാനം ആണ്. ഒരു ഗാനം ആലപിക്കുന്നത് വിജയ് യേശുദാസ് ആണ്.

Malayalam movie neerali releasing on June 15th, staring mohanlal, Nadia moidu, suraj venjaramoodu. Directed by ajoy varma