പ്രണവ് ചിത്രത്തിന് വേണ്ടി വിനീതിപ്പോൾ ഇസ്‌താംബൂളിൽ; വമ്പൻ സർപ്രൈസുകൾ ഇങ്ങനെ..!!

7011

മലർവാടി ആർട്സ് ക്ലബ് ജേക്കബിന്റെ സ്വർഗ്ഗ രാജ്യം തിര തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാം ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്നത്. ഹൃദയം എന്നി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്.

വിശാഖ് സുബ്രഹ്മണ്യനും നോബിൾ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 ഓണം റിലീസ് ആയി ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി വിനീത് ഇപ്പോൾ ഇസ്താംബൂളിലാണുള്ളത്.

ഹൃദയത്തിനായി പ്രത്യേക സംഗീതോപകരണങ്ങളുടെ റെക്കോര്‍ഡിങ്ങിനായാണ് താരമെത്തിയിരിക്കുന്നത്. ഇതിൻ്റെ ചില ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇസ്താംബൂളിലെ അതി പ്രഗത്ഭരായ സംഗീതകാരന്മാരെ കൊണ്ട് ഹൃദയത്തിനായി ലൈവ് ഇൻസ്ട്രുമെൻ്റ്സ് റെക്കോര്‍ഡിങ്ങിനായാണ് ഇസ്താംബൂളിലെത്തിയതെന്ന് വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വലിയ എക്സ്പീരിയൻസാണ് സമ്മാനിച്ചതെന്നും ഇതൊക്കെ നിങ്ങളിലേക്കെത്തിക്കാൻ ഇനിയും ഒരുപാട് കാത്തിരിക്കാൻ വയ്യെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയിൽ ഉൾപ്പെടുത്തണമെന്നും വിനീത് കുറിച്ചിട്ടുണ്ട്.