പത്താം ക്ലാസിൽ നേടുന്ന മാർക്കിൽ അല്ല നിന്നെ ഞാൻ വിലയിരുത്തുക; സൂപ്പർ കൂൾ മമ്മിയായി പൂർണ്ണിമ; സോഷ്യൽ മീഡിയയിൽ കയ്യടി..!!

213

മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയാണ് പൂർണ്ണിമ. ഇന്ദ്രജിത് സുകുമാരനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. തുടർന്ന് അഭിനയത്തിനേക്കാൾ വലിയ ഉയരത്തിൽ ആണ് താരം ഇപ്പോൾ തന്റെ ബിസിനസ് മേഖലയിൽ നിൽക്കുന്നതും. വസ്ത്ര വിപണന മേഖല ഇപ്പോള്‍ കേരളത്തിലെ തന്നെ മുന്‍ നിരയില്‍ എത്തി നില്‍ക്കുകയാണ്.

മകള്‍ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും പേരുകള്‍ ചേര്‍ത്താണ് പ്രാണ എന്ന പേര് നല്‍കിയിരിക്കുന്നത്. കുടുംബ വിശേഷങ്ങൾക്ക് ഒപ്പം തന്റെ എല്ലാ വിശേഷങ്ങൾ താരം ഇപ്പോൾ പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാമിൽ കൂടിയാണ്. പത്താം ക്ലാസ് മോഡൽ പരീക്ഷ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പത്താം പരീക്ഷയിലേക്ക് അടുക്കുമ്പോൾ മകൾക്ക് പൂർണ്ണിമ നൽകിയ ഉപദേശം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

നീ പുലര്‍ത്തുന്ന മനോഭാവം ആണ് നിന്നെ വിജയത്തില്‍ എത്തിക്കുന്നത് എന്നാണ് പൂര്‍ണിമ മകള്‍ക്ക് നല്‍കിയ ഉപദേശം. മറ്റു കുട്ടികള്‍ക്കും താരം ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

പോസ്റ്റ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. മക്കള്‍ക്ക് ഉയര്‍ന്നമാര്‍ക്ക് നേടാനല്ല ഉപദേശിക്കേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങള്‍ ആണ് പറഞ്ഞു കൊടുക്കേണ്ടത് എന്ന് ആരാധകര്‍ കമന്റുകളില്‍ അറിയിക്കുന്നു. പരീക്ഷയുടെ സമ്മർദ്ദം വരുമ്പോൾ പലരും തളർന്നു പോകാറുണ്ട്. എന്നാൽ പൂർണ്ണിമ നൽകുന്ന ഉപദേശം എല്ലാ മാതാപിതാക്കൾക്കും ലഭിക്കുന്ന ഉപദേശം കൂടിയാണ്.

Facebook Notice for EU! You need to login to view and post FB Comments!