മകന് ഉറക്ക ഗുളിക കൊടുത്തു കാമുകന്മാരെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്ന അമ്മ; അവസാനം അമ്മയെ അധ്യാപകർ അങ്ങ് ഒതുക്കി; കുറിപ്പ്..!!

731

കല കൗസിലിംഗ് സൈക്കോളജിസ്റ്റ് എഴുതുന്ന ഓരോ കുറിപ്പുകളിലും ഓരോ വേദനകൾ അല്ലെങ്കിൽ ആകുലതകൾ നിറഞ്ഞത് ആയിരിക്കും. പലതും പച്ചയായ മനുഷ്യ ജീവിതങ്ങളെ തുറന്നു കാട്ടുന്നത് ആയിരിക്കും.. അതിൽ ആരെയും അതിശയിപ്പിക്കുന്ന കുറിപ്പുകൾ ഉണ്ടാകാറുണ്ട്. അതുപോലെ ഒരു കുറിപ്പ് ഇതാ..

അദ്ധ്യാപകർ പലപ്പോഴും സ്വന്തം തൊഴിലിൽ നില്ക്കാൻ പ്രാപ്തർ അല്ലാതെ ആകുന്നത് ,
വിജ്ഞാനവും വിവേക ശക്തിയും ഒന്നിച്ച് കൊണ്ട് പോകാൻ പറ്റാതെ വരുമ്പോൾ ആണെന്ന് തോന്നാറുണ്ട്.. തൊഴിലിനോട് ഒരു അഭിരുചി വേണം.. അത് ഏത് മേഖല ആയാലും.! കുട്ടികളെ പഠിപ്പിക്കുന്ന ആൾക്ക് കൂടിയേ തീരു. എന്തെങ്കിലും മാറ്റങ്ങൾ ശിഷ്യരുടെ ജീവിതത്തിൽ കൊണ്ട് വരാൻ ഗുരുവിനു ആകണം.. ഓരോ ഘട്ടത്തിലും മാറ്റങ്ങൾ വ്യക്തിക്ക് അനിവാര്യം ആണ്..
മാറ്റങ്ങളുടെ ഉള്ളടക്കവും ദിശയും നേരായ തരത്തിൽ നിയന്ത്രിക്കാനുള്ള ചുമതലയിൽ ഒരു പങ്കു അദ്ധ്യാപകരുടേതും ആണ്..
ഒരുപാട് ഗുരുക്കന്മാരെ കണ്ടു..
കാണുന്നുണ്ട്.. ചില ആത്മാക്കൾ മനസ്സിൽ മരണം വരെ ഉണ്ടാകും.. അതിൽ ഒരാൾ ഇവരാണ്..!

( ബേബി ചന്ദ്ര ) ബേബി ടീച്ചർ ആ സ്കൂളിലെ ഏറ്റവും “കുറഞ്ഞ”പ്രായം ഉള്ള ആളായിരുന്നു.. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ. പ്രായം കൊണ്ട് ഇളപ്പം എങ്കിലും നേരും നെറിയും അറിയാതെ നിലനിൽക്കുന്ന അദ്ധ്യാപകർക്ക് ഇടയിൽ അവർ മുതിർന്ന , ഒരുപാടു അനുഭവസമ്പത്തു ഉള്ള ഒരു വ്യക്തിയുടെ മേലങ്കി അണിയാറുണ്ടായിരുന്നു.. പല സന്ദര്ഭങ്ങളിലും..! കുട്ടികളുടെ ഇടയ്ക്കു ഇറങ്ങി ചെന്ന് , അവരിൽ ഒരാളായി പ്രവർത്തിക്കുക എന്നത് ചെറിയ കാര്യം അല്ല..
ഞാൻ ആ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ദിവസം മുതൽ , ഈ അദ്ധ്യാപികയെ ശ്രദ്ധിക്കാറുണ്ട്. സദാ പ്രസന്നത നിറഞ്ഞ മുഖം.. മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ ഞെട്ടിപ്പികാനോ ആഗ്രഹിക്കാതെ സ്വന്തം വിശ്വാസങ്ങളിൽ നിന്നാണ് തൊഴിലിൽ ആർജ്ജവത്തോടെ പ്രവർത്തിക്കുന്നത്
.. ഒരു പുണ്യം ആണ്..! വിവേചന ശക്തി ,
ജന്മനാ ഉള്ളതല്ലല്ലോ..അത് നേടി എടുക്കേണ്ടത് ആണ്..

ആദ്യം ,അവർ എന്റെ അടുത്ത് ഒരു കുട്ടിയെ കൊണ്ട് വന്ന രംഗം എനിക്കിപ്പോഴും ഓർമ്മ ഉണ്ട്.. ക്ലാസ്സിൽ തല കറങ്ങി വീണ ഒരു വിദ്യാർഥിനി.. പട്ടിണി ആയിരുന്നു രണ്ടു ദിവസം ആയിട്ട് എന്നറിവ് എന്നെ വല്ലാതെ അമ്പരിപ്പിച്ചു..പ്ലസ് ടു കുട്ടികൾക്ക് ഉച്ച കഞ്ഞി ഇല്ല..അന്ന്..! ഇന്നത്തെ അവസ്ഥ അറിയില്ല,.. അഥവാ ഉണ്ടായാലും ഈ പ്രായം എത്തുമ്പോൾ അവർക്കൊരു ചമ്മലാണ്.
മറ്റു കുട്ടികൾ ആഹാരം കൊണ്ട് വരുമ്പോൾ തനിക്കൊന്നുമില്ല..എന്ന് മറ്റുള്ളവർ അറിയുന്നത്.. വിശപ്പില്ല എന്ന് കള്ളം പറഞ്ഞു കഴിക്കാതെ ഇരിക്കും.. തലകറങ്ങി ക്ലാസ്സിൽ വീണപ്പോൾ മാത്രമാണ് ,അദ്ധ്യാപകർ അവളുടെ വീടിന്റെ അവസ്ഥ അറിഞ്ഞത്…പിന്നെ അവർ ഏറ്റെടുക്കുക ആയിരുന്നു.. സഹപ്രവർത്തകരും ആ ഡിപ്പാർട്മെന്റിൽ ഒരേ പോലെ ടീച്ചർ ന്റെ ഒപ്പം നിന്നു.. വിദ്യാർഥികൾ ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ അവർ തങ്ങളുടെ ഭക്ഷണം തുറക്കൂ… പട്ടിണി കിടക്കുന്ന ഒരാളും ഇനി ഉണ്ടാകരുത് എന്നവർക്ക് നിർബന്ധം ആയി..

കണ്ടു പഠിക്കേണ്ട ഒത്തു ഒരുമ ആയിരുന്നു. ഈ പറഞ്ഞ തട്ടമിട്ട കുട്ടി , ഇന്നിപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടുണ്ടാകും..
ചിലപ്പോൾ നല്ല ഒരു ജോലി ഒക്കെ കിട്ടി സന്തോഷം ആയി കഴിയുക ആകും..
അങ്ങനെ ആകാനേ വഴിയുള്ളു..
അവൾ അത് അർഹിക്കുന്നതാണ്..
പ്രഫഷണൽ കോളേജിൽ , അഡ്മിഷൻ കിട്ടി.. പക്ഷെ ചേരാൻ ആവുന്നില്ല.. ടീച്ചർ നു എന്ത് ചെയ്യാൻ ആകും എന്ന് കുട്ടിയുമായി വന്നു ചോദിച്ച ബേബി ടീച്ചർ .. അവരുടെ കൂടെ നിൽക്കാനേ ആർക്കും ആകു..
അതാണ് ആ ചോദ്യവും നിൽപ്പും..!
എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ട് ഒരിക്കൽ കൂടി ഞാൻ അവളെ കണ്ടിട്ടുണ്ട്.. കൂടുതൽ സുന്ദരി ആയി..മിടുക്കി കുട്ടി ആയി.. ബസ്സിൽ സീറ്റ് ഇല്ലാതെ നിന്ന എനിക്ക് , ഇരിക്കാൻ സ്ഥലം തന്നിട്ട് , സ്റ്റോപ്പ് എത്തുന്ന വരെ വാതോരാതെ സംസാരിച്ചു ..
ആ കണ്ണുകളിലെ ഓജസ്സ്‌…അതിനു പകരം വെയ്ക്കാൻ ഒന്നുമില്ല ഈ ഭൂമിയിൽ എന്ന് തോന്നി.. ബേബി ടീച്ചർ നോട് വല്ലാത്ത സ്നേഹം നിറഞ്ഞു.

അതേ പോലെ , അവരുടെ കൂടെ ഇറങ്ങി തിരിച്ച മറ്റൊരു ദിവസം..!
ഒരു കാര്യമുണ്ട്.. ഒന്നിങ്ങു വന്നേ എന്നും പറഞ്ഞു എന്നെ പുറത്തോട്ടു കൊണ്ട് പോകുന്നതിന്റെ ഇടയ്ക്കാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.. നല്ല പഠിക്കുന്ന പയ്യനാണ്..’അമ്മ മാത്രമേ വീട്ടിൽ ഉള്ളു..അച്ഛൻ ഗൾഫിൽ ആണ്..
എന്താ കാര്യം എന്നറിയില്ല..ക്ലാസ്സിൽ ഇടയ്ക്കു ഇടയ്ക്കു മുടക്കം ആണ്.. ഈ ഇടയായിട്ട് ഒരു ഉറക്കം തൂങ്ങി ഇരുപ്പാണ് . അമ്മ ഫോൺ വിളിച്ചിട്ടു അധികം സംസാരിക്കാനും തയ്യാറല്ല..
അവരിൽ എന്തോ ചില പ്രശ്നങ്ങൾ ഉള്ള പോലെ..!

അങ്ങനെ ഞാനും ടീച്ചറും കൂടി അവന്റെ വീട്ടിലെത്തി.. എത്തും മുൻപ് , അമ്മയെ ഒരിക്കൽ കൂടി വിളിച്ചു.. എവിടെയാ നിങ്ങൾ..? വീട്ടിൽ ടീച്ചറെ …മോന് പനി..വന് കഞ്ഞി കൊടുക്കുവാ.. വീടിന്റെ ഗേറ്റിൽ വെച്ചാണ് ഞങ്ങൾ ഇത് സംസാരിക്കുന്നത്..
ആ വീടിന്റെ ചുറ്റും നടന്നു.. ആരുമില്ല..
അമ്മയുടെ നമ്പറിൽ വീണ്ടും വിളിച്ച് , കതകു തുറക്കാൻ ആവശ്യപ്പെട്ടു..

ഈർഷ്യയുടെ ശബ്ദത്തിൽ , ഞാൻ ഒന്ന് പുറത്തു പോയി ..ദാ വരുന്നു എന്ന് പറഞ്ഞു..
ഒരുമുറിയുടെ പുറത്തു , ചെന്ന് ജനാല വലിച്ച് തുറന്നു.. അകത്തെ ഇരുട്ടിൽ ശബ്ദം കേട്ടിട്ടാകാം , പതറി വേച്ചു വേച്ചു നടക്കുന്ന ആ പയ്യൻ.. പേര് വിളിച്ചപ്പോൾ , അവൻ തിരിച്ചറിഞ്ഞു..ടീച്ചർ എന്ന് പറയുന്നുണ്ട്..
ഓടി കിതച്ചു അമ്മ എത്തും വരെ അര മണിക്കൂറിൽ കൂടുതൽ ഞങ്ങൾ അവിടെ നിന്നു… ആ കുട്ടിയുടെ അവസ്ഥ ..

അമ്മ എന്തോ മരുന്ന് കൊടുക്കും , സന്ധ്യ ആകുമ്പോൾ ! പിന്നെ അവൻ ഇങ്ങനെ ആണത്രേ.. ഉറക്കം ആണ് എപ്പോഴും..ശക്തി മുഴുവൻ ചോർന്നു പോകും പോലെ ക്ഷീണം ആണ് ദേഹം.. പ്രസന്നത മാത്രാ അത് വരെ ടീച്ചർ ന്റെ മുഖത്തു ഞാൻ കണ്ടിട്ടുള്ളു..
രോഷവും സങ്കടവും എല്ലാം കൂടി കലർന്ന് എന്തൊക്കെയോ അവർ എന്നോട് പറഞ്ഞു..
സമാധാനപ്പെടുത്തിയിട്ടു , അമ്മയെ ചോദ്യം ചെയ്തു.. മകന് ഉറക്കഗുളിക കൊടുത്തിട്ടു , കാമുകന്മാരെ വീട്ടിൽ വിളിച്ച് വരുത്തുന്ന അമ്മയ്ക്ക്, കുറ്റബോധം ഉണ്ടാകില്ല..
പക്ഷെ ഭയന്നു.. ഭർത്താവ് അറിഞ്ഞാലുള്ള അവസ്ഥ ..പോലീസ് ഇൽ ഞങ്ങൾ പറയുമെന്ന ഭയം.. ഓ..പോലീസിൽ പറഞ്ഞാലും കേസ് കൊടുത്താലും എന്താകാൻ!!..

ടീച്ചർ എനിക്ക് മുൻപുണ്ടായ കുറച്ചു കാര്യങ്ങൾ ചൂണ്ടി കാട്ടി , അത് വേണ്ട എന്ന് പറഞ്ഞു..
ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും നല്ലതാണ്..
പക്ഷെ ന്യൂന പക്ഷം ഏമാന്മാർ , ഇത്തരം കേസിൽ കുറുക്കന്മാരാണ്.. പരാതി കൊടുക്കാനും സാക്ഷി പറയാനും മടിക്കുന്നതിന്റെ ചില അടിത്തട്ടിലെ ഭയങ്ങളിൽ ഇങ്ങനെ ചിലതും പെടും.. പീഡന കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും..
ആ ചോദ്യം ചെയ്യലുകൾ , സാക്ഷികൾക്ക് , പരാതിക്കാരികൾക്ക് ബലാത്സംഗത്തെ കാൾ ഭയമാണ്..! അതുമല്ല..അന്ന് നിയമം ഒന്നും ഇത്ര ശക്തമായി നിലനിൽക്കുന്നില്ല..
മീഡിയ സഹായം ചോദിക്കാനും ഒന്നും ആരെയും അറിയില്ല..

അല്ലേലും പബ്ലിസിറ്റി അല്ലല്ലോ വേണ്ടത്,..!
ശെരി , നമ്മുക്ക് നോക്കാം..കേസ് കൊടുക്കേണ്ട എന്തായാലും അതോടെ , ‘അമ്മ ഒതുങ്ങി.. മകൻ മുറയ്ക്ക് ക്ലാസ്സിൽ വരാൻ തുടങ്ങി.. പിന്നെ ഒരിക്കലും മുടങ്ങിയിട്ടുമില്ല.. നല്ല മാർക്കോടെ അവൻ പാസായി.. അതേ പോലെ എത്ര കേസുകൾ..എണീറ്റ് വാ,..എന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചു ഒരു യാത്ര ആണ്…
nss ഇന്റെ charge ടീച്ചർ നു ആയിരുന്നു..
സഹപാഠിക്ക് ഒരു വീട്..എന്നൊരു പദ്ധതി,,.
ടീച്ചർ ന്റെ മാത്രം മനസ്സായിരുന്നു അതിന്റെ തുടക്കം..

ഞാൻ ഉൾപ്പടെ ഉള്ളവർ അതിന്റെ ഭാഗങ്ങൾ ആയി എന്ന് മാത്രം,..തുണി കൊണ്ട് നാല് വശവും മറച്ച ഒരു ഷെഡ്.. അവിടെ പ്രായ പൂർത്തി ആയ മകളും അച്ഛനും അമ്മയും..
കുറച്ചു പേരെ സംഘടിപ്പിച്ചു അവിടെ ചെല്ലുമ്പോൾ പട്ടിണിയുടെ അങ്ങേ അറ്റത് , എഴുന്നേറ്റു നില്ക്കാൻ പോലും പറ്റാത്ത ആ മോളുടെ അവസ്ഥ .. എനിക്കിപ്പോഴും ഓർക്കുമ്പോൾ ഭയമാണ്.. ശുഷ്കിച്ച ആ ശരീരങ്ങൾ മനസ്സിൽ അന്നുണ്ടാക്കിയ ഭയം..ഞെട്ടൽ … അവിടെ നിന്നും ഞങ്ങൾ തുടങ്ങി.. ടീച്ചർ പിന്നെ വിശ്രമിച്ചിട്ടില്ല..
അവരുടെ കൂടെ കുട്ടികളും ഉണ്ട്..
അവരുടെ ഉത്സാഹം , അത് കണ്ടു നിന്നാൽ വിശപ്പും ദാഹവും അറിയില്ല.. കൂട്ടുകാരുടെ അധ്വാനത്തിന്റെ ഫലം ആയ വീട് ,അതവളുടെ ഭൂമിയോടുള്ള വിശ്വാസം ആണ് വളർത്തുക..
സമൂഹത്തിൽ ജീവിക്കുമ്പോൾ, സേവനം എന്നത് ഓരോരുത്തരുടെയും കടമ ആണെന്ന് ടീച്ചർ മനസ്സിലാക്കി കൊടുത്തു..
ആ ദിവസം..അവൾ ആ വീടിന്റെ ഉടമ ആയി കണ്ട ദിവസം.. ഞാൻ ഓർത്തു , ഈ ടീച്ചർ ഭൂമിയിൽ ഒരുപാട് നാള് ജീവിക്കണം..
ആയുരാരോഗ്യത്തോടെ… ഇനിയും എത്ര പേരെ മുന്നോട്ടു കൊണ്ട് വരാൻ ഉണ്ട്.. നേർ വഴിക്കു നടത്താനുണ്ട്…
ബേബി ചന്ദ്ര എന്ന വലിയ അദ്ധ്യാപിക …!
രൂപം കൊണ്ടും മനസ്സ് കൊണ്ടും…
തിരക്കിനിടയിൽ എത്ര മുഖങ്ങൾ മറന്നു പോയാലും.. എത്ര വർഷങ്ങൾ കഴിഞ്ഞാലും
ഈ മുഖം എന്നുമുണ്ടാകും മനസ്സിൽ..
എല്ലാ അദ്ധ്യാപകർക്കും ഇവരെ പോലെ ആകാൻ ആയിരുന്നു എങ്കിൽ..!.

കല, കൗൺസലിങ് സൈക്കോളജിസ്റ്