രതിമൂർച്ഛ എന്നത് സത്യത്തിൽ പ്രണയത്തിൽ സംഭവിക്കേണ്ട ഒന്നാണ്; ലൈംഗീകതയിൽ അല്ല; കുറിപ്പ് ഇങ്ങനെ..!!

330

പ്രണയവും രതിമൂർച്ഛയും ലൈകീകതയും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് കൗസിലിംഗ് സൈക്കോളജിസ്റ് കല എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ..

ഞാൻ പ്രണയിച്ചിട്ടില്ല എന്നു പറയുമ്പോൾ പ്രണയം തോന്നിയിട്ടില്ല എന്ന് അർത്ഥം ഇല്ല..
ഇന്നും ഓരോ നിമിഷവും തോന്നുന്നു…
പക്ഷെ എതിർവശത്തെ ആള് എന്നെ അറിയുന്നവൻ ആകില്ല ഒരിക്കലും..

എന്നും അതങ്ങനെ ആയിരുന്നു ഞാൻ പ്രണയിച്ചവർ ഒന്നും എന്റേതായിരുന്നില്ല..
എന്നെ പ്രേമിച്ചവരെ ഞാൻ ഹൃദയം കൊണ്ട് കാണാൻ ശ്രമിച്ചിട്ടുമില്ല.. അത് കൊണ്ട് പ്രണയകൊടുമുടി എത്താൻ സാധിച്ചില്ല..
രതിമൂർച്ച എന്നത് സത്യത്തിൽ പ്രണയത്തിൽ സംഭവിക്കേണ്ട ഒന്നാണ്.. ലൈംഗികതയിൽ അല്ല…

വേണേൽ എനിക്കൊരു ലെസ്ബിയൻ ആകാം… എന്നെ പ്രണയിക്കുന്ന സ്ത്രീകളുണ്ട്.. തിരിച്ചു എനിക്കും സ്ത്രീകളോട് സ്നേഹവും കരുതലും തോന്നിയിട്ടുണ്ട്, എന്നും എപ്പോഴും.. പക്ഷെ കാമവും പ്രേമവും തോന്നാറില്ല ! എന്റേത് പോലെ മറ്റൊരുവളുടെ പഞ്ഞി പോലെയുള്ള ശരീരം കെട്ടിപ്പിടിക്കാൻ ഒരു സുഖവുമില്ല..

എന്നെത്തേടി സുഖമാണോ എന്ന് എത്താത്ത കോളുകൾ ഞാൻ സ്നേഹിച്ചവന്റെ മാത്രമായിരുന്നു…. അവൻ മാത്രമായിരുന്നു എന്റെ സംസാരത്തെ അരോചകമായി പ്രകടിപ്പിച്ചതും.. ഞാൻ പ്രണയിക്കാൻ ശ്രമിച്ച ഓരോ ആണിലും ഞാനത് കണ്ടിട്ടുണ്ട്..
എന്നെ കാണാൻ താല്പര്യം ഇല്ലാ എങ്കിലും പക്ഷെ, എന്നെ ഭോഗിക്കാൻ താല്പര്യം ഉള്ളവർ അവരായിരുന്നു…

കോളുകൾ നിലയ്ക്കും വരെ നോക്കിയിരുന്നു അത് എടുക്കാതെ പോയത് എന്നെ സ്നേഹിച്ചവന്റെയും… അവരെന്റെ കണ്ണുകളോടും ചിരിയോടും കടുത്ത ആരാധന കാണിച്ചവർ ആയിരുന്നു.. കാരണമില്ലാതെ എനിക്കവരെ വല്ലാതെ മടുക്കുകയും ചെയ്തിരുന്നു… പൈങ്കിളി വർത്തമാനം എന്ന് പറഞ്ഞു അകറ്റി നിർത്തി..

അവരുടെ platoniclove എനിക്ക് അസഹിഷ്ണുത ഉണ്ടാകുന്ന ഒന്നാണ്..
എന്താടോ ഇനിയും നന്നാകാത്തത് മുണ്ടയ്ക്കൽ ശേഖരാ എന്ന് എന്നിൽ നിന്നും മാറി ഒരു അശരീരി നിരന്തരം ഞാൻ കേട്ടിട്ടുണ്ട്.. ഞാൻ ഇങ്ങനെ ആയിപ്പോയി…മനസ്സെന്താ ഇങ്ങനെ എന്ന് ഓർത്തു ഞാൻ കയ്യിലുള്ള മനഃശാസ്ത്ര പുസ്തകങ്ങള് മുഴുവനും തപ്പി..

പത്തൊന്പത് വർഷവും മറ്റൊരുവളെ ഹൃദയത്തിൽ കൊണ്ട് നടന്ന ഒരാളെ ഞാൻ ഗാഢമായി സ്നേഹിച്ചിട്ടുണ്ട്…. ആ കൂടെ അവർ പണ്ട് കണ്ടിരുന്ന ഇടവഴിയിൽ പോയി ഓർമ്മകൾ അയവിറക്കാൻ കൂട്ട് ഇരുന്നിട്ടുണ്ട്..
ആ ലോകത്ത് അവരെ നോക്കി പണ്ടെങ്ങോ മുതൽ ഞാൻ ഉണ്ടായിരുന്ന പോലെ..
അവനെന്റെ ഭാര്തതാവ്‌ ആയിരുന്നു അന്ന്..

ഇന്നും പല പ്രണയകഥകൾ ഏതാണ്ട് 60 വയസ്സ് വരെ ഉള്ളത് ഞാൻ കേൾക്കുന്നുണ്ട്..
ഞാനതിന്റെ ഒരു ഭാഗമായി അങ്ങ് തീരും അപ്പോൾ… പ്രണയം അനുഭവിക്കുന്നതിനേക്കാൾ എത്രയോ സുഖമാണ് പ്രണയിക്കുന്നവരെ കാണുന്നത്..

പ്രണയിക്കുന്നവരെ, നിങ്ങൾക്ക് അറിയോ…
നിങ്ങള്ക്ക് കാവലായി ഞങ്ങൾ ചിലരുണ്ട് ഇവിടെ എന്ന് !
കല, കൗൺസലിങ് സൈക്കോളജിസ്റ്