മഞ്ജുവിനൊപ്പം വീണ്ടും അഭിനയിക്കാൻ കാത്തിരിക്കുന്നു, ശത്രുതയില്ല; ദിലീപ് പറയുന്നു..!!

3955

സിനിമയിൽ വലിയ താരമായി നിൽക്കുമ്പോൾ ആണ് മലയാളികളുടെ ജനപ്രിയ താരം ദിലീപിന് എതിരെ കേസും കോലാഹലങ്ങളും എത്തുന്നത്. ഇതെല്ലം മറികടന്ന് താരം ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമായി തുടരുന്നു. നീണ്ട കാലത്തെ പ്രണയത്തിനു ഒടുവിൽ ആയിരുന്നു ദിലീപും മലയാളത്തിന്റെ ഇപ്പോഴത്തെ ലേഡി സൂപ്പർസ്റ്റാറും വിവാഹിതർ ആകുന്നത്.

തുടർന്ന് 2015 ൽ ഇരുവരും വേർപിരിയുകയും മഞ്ജു വീണ്ടും അഭിനയ ലോകത്തിൽ സജീവം ആകുകയും ചെയ്തിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ മഞ്ജു നായികയായി എത്തി എങ്കിൽ കൂടിയും ദിലീപുമായി ഒന്നിച്ചിരുന്നില്ല.

ഇപ്പോഴിതാ തനിക്ക് മഞ്ജു വാരിയർ ആയി യാതൊരു വിധ ശത്രുതയും ഇല്ല എന്നും സിനിമ ആവശ്യപ്പെടുകയാണ് എങ്കിൽ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിൽ എതിർപ്പില്ല എന്നും ദിലീപ് പറയുന്നു. നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവങ്ങൾക്ക് ശേഷം ആയിരുന്നു വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനാ രൂപം കൊള്ളുന്നത്. ഈ സംഘടനയിൽ ആദ്യ കാലങ്ങളിൽ പ്രധാനിയായി നിന്ന ആൾ ആണ് മഞ്ജു വാര്യർ.

ദിലീപിന് എതിരെ രൂക്ഷമായ വിമർശനങ്ങൾ ആണ് ഡബ്ല്യൂസിസി ഉന്നയിച്ചതും. എന്നാൽ അവരെല്ലാം തന്നോടൊപ്പം പ്രവർത്തിക്കുന്ന സഹ പ്രവർത്തകർ ആണെന്ന് ആയിരുന്നു ദിലീപ് പറഞ്ഞത്. എല്ലാം നല്ലതിന് ആവട്ടെ എന്നും ദിലീപ് അഭിമുഖത്തിൽ കൂട്ടിചേർത്തു.