പ്രതിശ്രുതവധുവിനെ ഞെട്ടിക്കാൻ പോയ വരൻ ഒന്നരമാസമായി വധുവിന്റെ വീട്ടിൽ ലോക്ക്; എറണാകുളത്ത് നിന്നും ട്രെയിൻ കയറുമ്പോൾ ഇത്രേം വലിയ പണി പ്രതീക്ഷിച്ചില്ല…!!

436

ഇന്ന് ബുധനാഴ്ച ആയിരുന്നു ആ കല്യാണം നടക്കേണ്ടിയിരുന്നത്. അത് മാറ്റിവെച്ചു.. ലോക്ക് ഡൌൺ കഴിയട്ടെ.. എന്നാൽ പ്രതിശ്രുതവധുവിനെ ഒന്ന് ഞെട്ടിക്കാൻ എറണാകുളത്തു ഇന്നും വേണ്ടി കയറിയ വരൻ ലോക്ക് ഡൗണിൽ ആണ്. മറ്റെവിടെയും അല്ല.. ജീവിതത്തിലെ നായികയാവേണ്ട വധുവിന്റെ വീട്ടിൽ തന്നെ.

ഭാവി വധുവിന്റെ ജന്മദിനത്തിൽ ഒരു അപ്രതീക്ഷിത സമ്മാനം കൊടുക്കാൻ എറണാകുളത്തു ജോലി സ്ഥലത്തു നിന്നും വണ്ടി കയറിയപ്പോൾ ആ പാവം അറിഞ്ഞിരുന്നില്ല മംഗളൂരിൽ വധുവിന്റെ വീട്ടിൽ ഇങ്ങനെ ഒരു ലോക്ക് വരും എന്നു. തിരുവനന്തപുരത്ത് സ്വന്തം വീട്ടിൽ മംഗളൂരുവിൽ ജോലി സംബന്ധമായ ആവശ്യത്തിന് പോകുന്നു എന്നാണ് പറഞ്ഞത്. തിരിച്ചു വരാൻ ഉള്ള ടിക്കറ്റ് കൂടി കരുതിയിരുന്നു.

ഭാവിവധുവിനു സർപ്രൈസ് നൽകി അവളുടെ വീട്ടുകാരുടെ സ്നേഹവും ആസ്വദിച്ചിരിക്കെ ആണ് പ്രധാനമന്ത്രിയുടെ ജനത കർഫ്യൂ. ഒരു ദിവസം അല്ലെ ഉള്ളൂ നോ പ്രോബ്ലം എന്ന് കരുതി. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ ആദ്യം ലോക്ക് ഡൌൺ പറഞ്ഞു. പുറകെ പ്രധാനമന്ത്രിയും എത്തി. തീവണ്ടി എല്ലാം റദ്ദാക്കി. നിങ്ങൾ എവിടെ തന്നെ നിൽക്കുന്നുവോ അവിടെ തന്നെ നിൽക്കാൻ പ്രധാനമന്ത്രി ഒന്നുകൂടി പറഞ്ഞപ്പോൾ പൂർത്തിയായി.

ഇതോടെ ഓഫീസിൽ ആവശ്യത്തിന് പോയ മകന്റെ പിറന്നാൾ സർപ്രൈസ് കഥ വീട്ടുകാർ അറിഞ്ഞു. സംഭവം തമാശയായി. ജോലി ഓൺലൈൻ വഴി ചെയ്യുന്നു. ഇനി കാത്തിരിപ്പ് ആണ് നോർക്ക വഴി രജിസ്റ്റർ ചെയ്തു വീട്ടിലേക്ക് വരാൻ ആയി.