രണ്ട് വിവാഹ വേർപിരിയൽ; ഭർത്താവിനെ ഭയന്ന് പോലീസ് സംരക്ഷണം; മീര വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

316

വിവാഹ മോചനം എന്നത് ഇപ്പോൾ വലിയ വാർത്ത അല്ലെങ്കിൽ കൂടിയും നിരവധി ആളുകൾ വിവാഹ മോചനത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തൽ നടത്തുമ്പോൾ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

മലയാള സിനിമയിൽ മോഹൻലാലിൻറെ നായികയായി അഭിനയ ജീവിതം തുടങ്ങിയ നടിയാണ് മീര വാസുദേവ്. ആദ്യ ചിത്രം തന്നെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറിയപ്പോൾ മലയാളം അറിയില്ലാത്തത് കൊണ്ട് മാനേജർ തന്നെ ചതിച്ച കഥ ഈ അടുത്താണ് മീര വെളിപ്പെടുത്തിയത്.

തന്മാത്രക്ക് ശേഷം മലയാളത്തിൽ നിന്നും ലഭിച്ചതെല്ലാം മോശം ചിത്രങ്ങൾ ആകാൻ കാരണം ആ മാനേജർ ആയിരുന്നു എന്നാണ് മീര പറഞ്ഞത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മീര വാസുദേവ്.

മീര പറയുന്നത് ഇങ്ങനെ,

”ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു” എന്ന് മീര ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

Facebook Notice for EU! You need to login to view and post FB Comments!