ഒടിയൻ മൂന്നാം ഷെഡ്യൂൾ മാർച്ച് 5 ന് തുടങ്ങും – ശ്രീകുമാർ മേനോൻ

872

ഒടിയൻ മാണിക്യനെ കാണാൻ ഉള്ളത് ആകാംക്ഷയിൽ ആണ് ഓരോ മലയാള സിനിമ പ്രേക്ഷകനും, ഒടിയന്റെ 60 ദിവസം നീണ്ട് നിൽക്കുന്ന ഷെഡ്യൂൾ ആരംഭിക്കാൻ പോകുന്നു.. ഒടിയന് എന്ത് പറ്റി, ചിത്രം ഉപേക്ഷിച്ചോ എന്നീ ചോദ്യങ്ങൾക്ക് ഉള്ള മറുപടിയിൽ സംവിധായകൻ ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിരാമം ഇട്ടിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോൻ ആണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായി എത്തുമ്പോൾ പ്രകാശ് രാജ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു… ഒടിയൻ മാണിക്യന്റെ യവ്വനകാലം ആണ് ഇനി ചിത്രീകരണം നടത്താൻ ഉള്ളത് എന്നും സംവിധായകൻ പറയുന്നു..

വി എ ശ്രീകുമാർ മേനോന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം…

ഒടിയൻ മൂന്നാം ഷെഡ്യൂൾ മാർച്ച് 5ന് ആരംഭിക്കുന്നു.
മാണിക്ക്യന്റെ തിളയ്ക്കുന്ന യൗവ്വനകാലം അവതരിപ്പിക്കുവാൻ ലാലേട്ടൻ വീണ്ടും തേങ്കുറിശ്ശിയിൽ എത്തുന്നു. ഇനി 60 നാൾ നീണ്ടു നിൽക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാരിയരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും. പ്രാർത്ഥനകളും, ആശംസകളും, അനുഗ്രഹങ്ങളും നൽകി തുടർന്നും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു.
#Odiyan #OdiyanRising #AashirvadCinemas