ഉത്രയുടെ കൊലപാതകത്തിൽ സൂരജ് മാത്രമല്ല വീട്ടുകാരും കുടുങ്ങും..!!

345

ഉത്തരയുടെ കൊലപാതകത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുക്കും. കരിമൂർഖനെ ഉപയോഗിച്ചു ഉത്രയെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ ഗാർഹിക പീഡനത്തിന് കൂടി കേസ് എടുക്കും. വനിതാ കമ്മീഷൻ അംഗം ഷാഹിത കമാൽ അറിയിച്ചു. ഭർതൃ വീട്ടിൽ ക്രൂരമായി പീഡനത്തിന് യുവതി ഇരയായി എന്ന് ഉത്രയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ഉത്രയെ ഭർത്താവ് കൊലപ്പെടുത്തിയത് ആണെന്ന് തെളിഞ്ഞതോടെ ശ്രീധന പീഡന വകുപ്പിൽ കൂടി കേസ് എടുപ്പിക്കും എന്ന് ഷാഹിന കമാൽ അറിയിച്ചു. വിവാഹം കഴിഞ്ഞു പത്തു വർഷത്തിനുള്ളിൽ ഭാര്യ മരിച്ചാൽ സ്ത്രീധന പീഡന നിരോധന നിയമം വെച്ചുള്ള കേസ് എടുക്കും. ഉത്രക്ക് വിവാഹത്തിനൊപ്പം നൽകിയ സ്വർണ്ണം സൂരജ് കുടുംബവും ചേർന്ന് അപഹരിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.

നിരന്തരമായി പണം ആവശ്യപ്പെട്ടു സൂരജ് ഉത്രയുടെ കുടുംബത്തെ ഉപദ്രവിച്ചതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ആണ് ആരും പരാതി നൽകാതെ ഇരുന്നിട്ടും വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുന്നത്.