ഡോഗ് സ്‌ക്വഡ് പരിശോധന നടത്തുന്നു; കാണാതായ കുഞ്ഞിനെ വേണ്ടി അന്വേഷണം ഊർജിതം..!!

389

കൊല്ലത്ത് ഇന്ന് രാവിലെ 11 മണിക്ക് മുറ്റത്തു കളിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് 7 വയസ്സുള്ള കുട്ടിയെ കാണാതെ ആകുന്നത്. ഊർജിതമായ അന്വേഷണം ആണ് പോലീസ് , ഫയർ ഫോഴ്സ് എന്നിവർക്ക് ഒപ്പം നാട്ടുകാരും ചേർന്ന് ഊർജിതമായി ആണ് നടത്തുന്നത്. കൊല്ലം നെടുമൺകാവിൽ വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടുനിന്ന ഏഴുവയസുകാരിയെ കാണാതായി.

രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. ദേവനന്ദ എന്ന കുട്ടിയെയാണ് കാണാതായിരിക്കുന്നത്. കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇപ്പോൾ പോലീസ് ഡോഗ് സ്‌ക്വാഡ് ആയി വന്നു പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഫയർ ഫോഴ്സ് വീടിനു അടുത്തുള്ള പുഴയിൽ തിരച്ചിൽ നടത്തി എങ്കിൽ കൂടിയും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വീടിനു അടുത്തുള്ള കുറ്റിക്കാട്ടിൽ കൂടി കയറി പുഴ മുറിച്ചു കടന്നിരിക്കുകയാണ് പോലീസ് നായയും സംഘവും. എന്നാൽ ഇതുവരെയും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പുറത്തു വരുന്ന വിവരം.