2019 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ മലയാളി അഭിനേതാവ് മോഹൻലാൽ; ആദ്യ അഞ്ച് താരങ്ങൾ ഇവർ..!!

2212

2019 ൽ മോഹൻലാലിന്റേതായി രണ്ട്‌ ചിത്രങ്ങൾ മാത്രം ആണ് റിലീസ് ചെയ്തുള്ളു എങ്കിൽ കൂടിയും മോളിവുഡിൽ ഇത് മോഹൻലാൽ വർഷം ആക്കി ലാൽ മാറ്റി കഴിഞ്ഞിരുന്നു. കാരണം ആദ്യം റിലീസിന് എത്തിയ ലൂസിഫർ തന്നെ മുഴുവൻ ബിസിനെസ്സിൽ കൂടി നേടിയത് 200 കോടിയിൽ ഏറെയാണ്. കൂടാതെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കാപാൻ കൂടി മാത്രമേ റിലീസ് ചെയ്തുള്ളൂ എങ്കിൽ കൂടിയും അതിനൊപ്പം തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയും അതിനൊപ്പം തന്നെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ടായി. ഗൂഗിളിൽ ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ മലയാളി സിനിമ താരം മോഹൻലാൽ ആണ്.

രണ്ടാം സ്ഥാനം ഉള്ളത് ഈ വർഷം തെന്നിന്ത്യയിലെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി മൂന്നു ഭാഷകളിൽ ആയി 7 ചിത്രങ്ങൾ ബോക്സ്ഓഫീസിൽ എത്തിച്ച മമ്മൂട്ടിയാണ്.

മൂന്നാം സ്ഥാനത്തുള്ളത് ദിലീപ് ആണ്. ജനപ്രിയ നായകനായ ദിലീപ് നായകനായി എത്തിയ നാല് ചിത്രങ്ങൾ ആണ് ഈ വർഷം എത്തിയത്. ഇതിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ മാത്രമാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്റാ എന്നീ ചിത്രങ്ങൾ ആണ് ദിലീപിന്റേതായി ഈ വർഷം ഇറങ്ങിയ മറ്റു ചിത്രങ്ങൾ. മൈ സാന്റാ മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററിൽ മുന്നേറുകയാണ്.

നാലാം സ്ഥാനത്തുള്ള ലൂസിഫർ എന്ന ചിത്രത്തിൽ കൂടി സംവിധായകൻ എന്ന പദവി കൂടി ഏറ്റെടുത്ത പൃഥ്വിരാജ് സുകുമാരൻ ആണ്. നയൻ, ലൂസിഫർ, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങൾ ആണ് പ്രിത്വിരാജിന്റേതായി ഈ വർഷം എത്തിയത്.

അഞ്ചാം സ്ഥാനത്തുള്ളത് ദുൽഖുർ സൽമാൻ ആണ്. ഒരു യമണ്ടൻ പ്രേമകഥയും ബോളിവുഡ് ചിത്രം സോയ ഫാക്ടറും എത്തിയത് എങ്കിൽ കൂടിയും രണ്ട് ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധ നേടിയില്ല. നിരവധി ചിത്രങ്ങളാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അഭിനയത്തിനൊപ്പം നിർമാണ മേഖലയിലും സജീവം ആണ് ദുൽഖർ ഇപ്പോൾ.