റിമി ടോമിയുടെ മുൻഭർത്താവ് റോയ്‌സ് വിവാഹിതനാകുന്നു; വധു ഇതാണ്..!!

274

മലയാള ചലച്ചിത്ര ലോകത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹ മോചനത്തിൽ ഒന്നായിരുന്നു ഗായികയും അവതാരകയുമായ റിമി ടോമിയും വ്യവസായി ആയിരുന്ന റോയ്സും തമ്മിലുള്ള വേർപിരിയൽ.

പതിനൊന്ന് വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം ഇരുവരും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുക ആയിരുന്നു. ഇരുവർക്കും ഇത്രയും കാലത്തെ ജീവിതത്തിന് ഇടയിൽ കുട്ടികൾ ഒന്നും പിറന്നതും ഇല്ലായിരുന്നു.

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. ഫെബ്രുവരി 22 ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് വിവാഹനിശ്ചയം നടക്കുന്നത്. സോണിയയാണ് വധു. 2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചനം നേടിയത്.

ഇരുവരും ഇതിനു മുൻപേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടക്കുന്നത്.