കാലിൽ ചിലങ്ക കെട്ടി വിവാഹ നിശ്ചയം; നടി ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ ഇങ്ങനെ..!!

1662

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാൾ ആയ ഊർമിള ഉണ്ണിയുടെ മകൾ നർത്തകിയും നടിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചി കുമ്പളത്ത് സ്വകാര്യ റിസോർട്ടിൽ വെച്ചു അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ഉള്ള ചടങ്ങിൽ ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

ഉത്തരയുടെ ബന്ധുവായ നടി സംയുക്ത വർമയും ബിജു മേനോനും മാത്രമാണ് സെലിബ്രറ്റി അതിഥികളായി ഉണ്ടായിരുന്നത്. വരൻ കയ്യിൽ മോതിരം അണിയിച്ച ശേഷം നർത്തകി കൂടിയായ ഉത്തരയുടെ കാലിൽ ചിലങ്കയും കെട്ടിയാണ് വിവാഹ നിശ്ചയ ചടങ്ങുകൾ പൂർത്തിയായത്.

2020 ഏപ്രിൽ 5 നു ആണ് വിവാഹം. കുടുംബവുമൊത്തു ബാംഗ്ലൂരിൽ താമസിക്കുന്ന നിതേഷ് നായർ ആണ് ഉത്തരയുടെ വരൻ. UTIZ എന്ന കമ്പനിയുടെ ഉടമ കൂടിയാണ് നിതേഷ് .