ഒടിയൻ എന്ന ചിത്രം റിലീസ് ആയതിനു ശേഷം ഏത് വിഷയത്തിൽ ആയാലും ട്രോളന്മാർ ഉപയോഗിക്കുന്ന കിടിലം കമന്റ് ആണ് കഞ്ഞിയെടുക്കട്ടെ എന്നുള്ളത്. നിരവധി തവണ ഇത്തരത്തിൽ ഉള്ള കമന്റുകൾ മഞ്ജു വാര്യർ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ഈ ചോദ്യം ചോദിച്ചാൽ ദേഷ്യം വരുമോ എന്നുള്ള ചോദ്യത്തിന് കിടിലം മറുപടി നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. പ്രതി പൂവൻ കോഴി എന്ന ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോൾ ആണ് നടിയോട് ആരാധിക ഈ ചോദ്യം ഉന്നയിച്ചത്.
എന്നാൽ കൃത്യമായ മറുപടി താരം നൽകുകയും ചെയ്തു. തന്‍റെ അമ്മ സ്ഥിരമായി കഞ്ഞി എടുക്കട്ടെ മോളെ എന്ന് ചോദിക്കാറുണ്ടെന്നായിരുന്നു എന്നാണ് മഞ്ജു നല്‍കിയ മറുപടി. ഇതോടെ സദസില്‍ പൊട്ടിച്ചിരി മുഴങ്ങി.
Facebook Notice for EU!
You need to login to view and post FB Comments!







































