സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി നയൻതാര മാറിക്കഴിഞ്ഞു. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ കൂടി ജയറാമിന്റെ നായികയായി അഭിനയ ലോകത്തിൽ എത്തിയ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞു.
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദർബാർ. ഇരുകയ്യും നീട്ടിയാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്.
ദര്‍ബാറില്‍ രജനികാന്തിന്റെ ഭാര്യയായി നയന്‍താര വേഷമിട്ടിരുന്നു എന്നാൽ വെറും 20 മിനിറ്റ് മാത്രമാണ് നയന്‍താര അഭിനയിക്കുന്നത്. പക്ഷേ ആ ചിത്രത്തിന് നയന്‍താരയുടെ പ്രതിഫലം 5 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തില്‍ ചെറിയ വേഷമാണെങ്കിലും നയന്‍താര തിളങ്ങി എന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിന് മൂന്ന് കോടിയിൽ താഴെ മാത്രം ആണ് പ്രതിഫലം ഉള്ളത് മമ്മൂട്ടിക്ക് രണ്ട് കോടിയിൽ താഴെയും മലയാള സിനിമയിൽ നിന്നും ഉദിച്ചുയർന്ന നയൻസ് വാങ്ങുന്നത് അഞ്ച് കോടിക്ക് മുകളിലും. സിനിമ താരങ്ങളുടെ പ്രതിഫലം പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.
ഇപ്പോൾ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രതിഫലമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴകത്ത് മാത്രമല്ല സൗത്ത് ഇന്ത്യയില്‍ തന്നെ ഏറെ താരമൂല്യള്ള അഭിനേത്രിയാണ് നയന്‍താര.
തമിഴില്‍ നെട്രികണ്‍ മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് അവസാനമായി നയന്‍താര മലയാളത്തിലെത്തിയത്.







































