മോഹൻലാൽ – ഭദ്രൻ ടീം ഒന്നിക്കുന്ന റോഡ് മൂവി ജൂണിൽ ചിത്രീകരണം ആരംഭിക്കും

803

സ്പടികം, ഒളിമ്പ്യൻ അന്തോണി ആദം, ഉടയോൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ ഒരു ചിത്രം കൂടി വരുന്നു. ആക്ഷൻ റോഡ് മൂവി ആയി എത്തുന്ന ചിത്രത്തിൽ ജിം കെനി എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്, ബോംബെ ഹൈദ്രാബാദ് ഹൈവേ ആണ് പ്രധാന ലൊക്കേഷൻ. ജൂണിൽ ചിത്രീകരണം ആരംഭിക്കും.

മോഹൻലാലിനൊപ്പം ശരത് കുമാർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് പേര് ഇട്ടട്ടില്ല. നിവിൻ പോളി നായകൻ ആകുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കി ആയിട്ടാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി ആണ് മോഹൻലാലിന്റെ ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.